നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ടയിൽ ആസിഫ് അലിയും വിനയ് ഫോർട്ടും

  ഉണ്ടയിൽ ആസിഫ് അലിയും വിനയ് ഫോർട്ടും

  • Share this:
   മമ്മൂട്ടി ചിത്രം ഉണ്ടയിൽ പോലീസ് വേഷത്തിൽ ആസിഫ് അലിയും വിനയ് ഫോർട്ടും. ഇരുവരും ഷൂട്ടിംഗ് സ്ഥലത്തെത്തി ചിത്രീകരണം ആരംഭിച്ചു. ഒക്ടോബർ മാസം അവസാനത്തോടെയാണ് കാസർഗോഡിൽ ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചത്. അനുരാഗ കരിക്കിൻ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ചിത്രത്തിൽ ഒരിക്കൽ കൂടി വേഷമിടുകയാണ് ആസിഫ് അലി. കക്ഷി അമ്മിണി പിള്ളയാണ് ആസിഫിന്റെ ഏറ്റവും അടുത്ത ചിത്രം. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉത്തരേന്ത്യൻ വന പ്രദേശത്താവും ഉണ്ടയുടെ ചിത്രീകരണം ഏറെയും.    
   View this post on Instagram
    

   Asif Ali joined in the sets of Unda ❤️ #unda #undathemovie @undathefilm #asifali #undamovie #mammootty #mammookka


   A post shared by Asif Ali (@asifali.fc) on


   ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

   ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.
   First published:
   )}