അച്ഛന്റെ സിനിമയുടെ 100-ാം ദിന ആഘോഷം; സ്റ്റേജിനെ കൈയിലെടുത്ത് ആസിഫിന്റെ മകൾ ഹയ
അച്ഛന്റെ സിനിമയുടെ 100-ാം ദിന ആഘോഷം; സ്റ്റേജിനെ കൈയിലെടുത്ത് ആസിഫിന്റെ മകൾ ഹയ
Asif Ali daughter Haya takes the centre stage on the 100th day celebrations of Vijay Superum Pournamiyum | ആസിഫിനുള്ള ഉപഹാരം ഏറ്റു വാങ്ങുന്നതുൾപ്പെടെ ഉള്ള കർത്തവ്യങ്ങൾ ഹയ ഭംഗിയായി ചെയ്തു തീർത്തു
ആസിഫ് അലിക്കുള്ള ഉപഹാരം ഏറ്റു വാങ്ങുന്ന ഹയ. ഒപ്പം കുഞ്ചാക്കോ ബോബനും, ജിസ് ജോയും
അച്ഛൻ ആസിഫ് അലിയുടെ വിജയ ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുടെയും 100-ാം ദിനാഘോഷങ്ങളുടെ ചടങ്ങു ഇക്കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. എന്നാൽ സിനിമ അച്ഛന്റേതാണെങ്കിലും വേദി കയ്യിലെടുത്ത് മകൾ ഹയ ആണ്. ആസിഫിനുള്ള ഉപഹാരം ഏറ്റു വാങ്ങുന്നതുൾപ്പെടെ ഉള്ള കർത്തവ്യങ്ങൾ ഹയ ഭംഗിയായി ചെയ്തു തീർത്തു. ഒപ്പം മൂത്ത മകൻ ആദവും സ്റ്റേജിൽ ഉണ്ടായിരുന്നു. കൂടാതെ ഹയ സ്റ്റേജിൽ നടത്തിയ രസികൻ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വിഡിയോയും ചിത്രങ്ങളുമായി പ്രചരിക്കുകയാണ്.
ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് അണിയിച്ചിരുക്കിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. 2019 ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രം ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. പെല്ലി ചൂപ്പുലു എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നെ ചിത്രങ്ങൾക്ക് ശേഷം വരുന്ന സംവിധായകൻറെ മൂന്നാമത് വിജയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.