മോഹൻലാലിന്റെ ബിഗ് ബ്രദറിൽ ആസിഫ് അലി വേഷമിടുമെന്ന് സൂചന. മോഹൻലാലിന്റെ അനുജനായാവും ആസിഫ് എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ഏപ്രിൽ മാസം ചിത്രതിന്റെ പൂജ കഴിഞ്ഞു. മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിച്ച വിയറ്റ്നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളിൽ ഒന്നാണ്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ എസ്.പിക്ചേഴ്സ് ആണ് നിർമ്മാണം.
റെഡ് വൈൻ എന്ന ചിത്രത്തിൽ ഇതിനു മുൻപ് മോഹൻലാലിനൊപ്പം ആസിഫ് അലി വേഷമിട്ടിരുന്നു. ഈ വർഷം വിജയ് സൂപ്പറും പൗർണ്ണമിയും, ഉയരെ തുടങ്ങിയ ചിത്രങ്ങൾ ആസിഫിന്റേതായി തിയേറ്ററിൽ എത്തി. മൾട്ടി സ്റ്റാർ ചിത്രം വൈറസ്സിലും ആസിഫ് ഒരു വേഷം ചെയ്യുന്നുണ്ട്. ലൂസിഫറിന് ശേഷം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ മോഹൻലാൽ നായക വേഷം ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Asif Ali movie, Big brother, Mohanlal, Mohanlal Actor, Siddique