ആസിഫ് അലി, ആന്റണി വർഗ്ഗീസ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി, ജിസ് ജോയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണിത്.
സിദ്ധിഖ്, ഡോ: റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
സെൻട്രൽ അഡ്വടൈയ്സിംങ് ഏജൻസിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവ്വഹിക്കുന്നു. ബോബി സഞ്ജയ് യുടെതാണ് കഥ.
പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, കല: എം. ബാവ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, എഡിറ്റർ- രതീഷ് രാജ്, സ്റ്റിൽസ്- രാജേഷ് നടരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ- ഫർഹാൻ പി. ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ടിറ്റോ പി. തങ്കച്ചൻ, ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കരൻ, ജിജോ പി. സ്ക്കറിയ, ജസ്റ്റിൻ ജോർജ്ജ് പാരഡയിൽ, ആക്ഷൻ- മാഫിയ ശശി, രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, വാർത്ത പ്രചരണം- എ. എസ്. ദിനേശ്.
Also read: ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; വാർത്ത പ്രേക്ഷകരെ അറിയിച്ച് നസ്രിയ നസിംആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് പ്രിയ നടി നസ്രിയ നസിം. 'അന്റെ സുന്ദരനിക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്‌പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി 'നാനി 28' എന്നായിരുന്നു പേരിട്ടിരുന്നത്.
വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.
നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിവേക് വിശേഷിപ്പിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങൾ നാനിയുടേതായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.