• HOME
  • »
  • NEWS
  • »
  • film
  • »
  • Asif Ali | ആസിഫ് അലി എത്തിച്ചേർന്നു; 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പുരോഗമിക്കുന്നു

Asif Ali | ആസിഫ് അലി എത്തിച്ചേർന്നു; 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പുരോഗമിക്കുന്നു

Asif Ali joins the sets of A Renjith Cinema | കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറ്റിക് ത്രില്ലർ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നു

എ രഞ്ജിത്ത് സിനിമ

എ രഞ്ജിത്ത് സിനിമ

  • Share this:
നവാഗതനായ നിഷാന്ത് സാറ്റുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന
'എ രഞ്ജിത്ത് സിനിമ' (A Renjith Cinema) എന്ന ചിത്രത്തിൽ ആസിഫ് അലി (Asif Ali) എത്തിച്ചേർന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറ്റിക് ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം മലയാളത്തിലെ മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട്. നമിത പ്രമോദ് (Namitha Pramod) ആണ് ചിത്രത്തിലെ നായിക.

തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈസിന്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ആൻസൺ പോൾ, ജൂവൽ മേരി, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായും നിഷാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ ഈണം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- നമിത് ആർ., വൺ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോമൻ ജോഷി തിട്ടയിൽ, ആർട്ട്‌- അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- റോണി വെള്ളതൂവൽ, വസ്ത്രലങ്കാരം- വിപിൻ ദാസ്, ടൈറ്റിൽ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കോളിൻസ് ലിയോഫിൽ, സ്റ്റിൽസ്-ശാലു പേയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.Also read: ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റു; വിശദീകരണവുമായി അല്ലു അർജുൻ

ഹൈദരാബാദിലെ മദാപൂരിലെ എൻ-കൺവെൻഷൻ സെന്ററിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി റദ്ദാക്കിയ ശേഷം ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അല്ലു അർജുൻ (Allu Arjun) ഔദ്യോഗിക പ്രസ്താവന ഇറക്കി.

200 പേരെ മാത്രം അനുവദിച്ചതിന് പോലീസിന്റെ അനുമതി വാങ്ങിയ പരിപാടിയുടെ സംഘാടകർ രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തിവിട്ടതാണ് സംഭവം. എന്നിരുന്നാലും, അപ്രതീക്ഷിതമായ കാരണങ്ങളാൽ, പ്രോഗ്രാമും ഫോട്ടോ സെഷനും തെലുങ്ക് താരം റദ്ദാക്കി, ഇത് ആരാധകരെ പ്രകോപിപ്പിച്ചതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ 'പുഷ്പ: ദ റൈസ്' പ്രൊമോഷന്റെ തിരക്കിലായ അല്ലു അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വിശദീകരണം നൽകി.
Published by:user_57
First published: