news18india
Updated: January 18, 2019, 6:33 PM IST
ആസിഫ് ആദ്യമായി വക്കീൽ വേഷം ചെയ്യുന്ന ചിത്രമാണിത്
ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും, സംവിധായകനും, നിർമ്മാതാവുമായ പൃഥ്വിരാജിന്റെ ഫേസ്ബുക് പേജു വഴിയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത് ആസിഫ് അലി ചിത്രമാകും അമ്മിണിപ്പിള്ള. ആസിഫ് ആദ്യമായി വക്കീൽ വേഷം ചെയ്യുന്ന ചിത്രമാണിത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ നായിക അശ്വതി മനോഹരൻ നായികാ വേഷത്തിലെത്തും. ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും തിയേറ്ററുകൾ നിറഞ്ഞോടുകയാണ്.
2018 സെപ്റ്റംബർ മാസം ആദ്യമാണ് ആസിഫ് അലി തൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ഏറെ നാളായി ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്ന തൻ്റെ ആഗ്രഹം ചിത്രത്തിലൂടെ സഫലമാകുന്നുവെന്നാണ് ആസിഫ് അലി പോസ്റ്ററിനൊപ്പം കുറിച്ചത്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജനാണ്.
അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം, അണ്ടർവേൾഡ്. ടൊവിനോ തോമസ്, പാർവതി എന്നിവർ ഒപ്പം വേഷമിടുന്ന ഉയരെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്. മമ്മൂട്ടി ചിത്രം ഉണ്ട എന്നിവയും ഈ വർഷം ആസിഫിൽ നിന്നും പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.
First published:
January 18, 2019, 6:33 PM IST