ഓർക്കുന്നോ ആ സ്കൂൾ ഫെയർവെൽ? ഗൃഹാതുരതയുണർത്തി ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലെ ഗാനം
Asif Ali movie Kunjeldho drops a nostalgic song on school farewell | സ്കൂൾ ഫെയർവെല്ലിന്റെ മൂഡിൽ ഒരുക്കിയ ഗാനത്തിൽ ആസിഫ് അലി സ്കൂൾ വിദ്യാർത്ഥിയായി എത്തുന്നു

കുഞ്ഞെൽദോ
- News18 Malayalam
- Last Updated: March 9, 2020, 1:30 PM IST
വർഷങ്ങൾക്ക് മുൻപുള്ള സ്കൂൾകാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തി ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലെ ഗാനം. സ്കൂൾ ഫെയർവെല്ലിന്റെ മൂഡിൽ ഒരുക്കിയ ഗാനത്തിൽ ആസിഫ് അലി സ്കൂൾ വിദ്യാർത്ഥിയായി എത്തുന്നു. അശ്വതി ശ്രീകാന്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്നു. പാടിയത്: ശ്രീജിഷ് ചോലയിൽ.
ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും എത്തുന്നു. 'കല്‍ക്കി' ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം. ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ.ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്.
ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും എത്തുന്നു. 'കല്‍ക്കി' ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ.ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്.