നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കുഞ്ഞെൽദോയെ സിനിമേലെടുത്ത്! ആസിഫ് ചിത്രം മാത്തുക്കുട്ടി സംവിധാനം ചെയ്യും

    കുഞ്ഞെൽദോയെ സിനിമേലെടുത്ത്! ആസിഫ് ചിത്രം മാത്തുക്കുട്ടി സംവിധാനം ചെയ്യും

    Asif Ali movie Kunjeldho to be directed by RJ Mathukkutty | ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ആയി വിനീത് ശ്രീനിവാസനുമുണ്ട്

    • Share this:
      ആർ.ജെ. മാത്തുക്കുട്ടി സംവിധായകനാവുന്ന കുഞ്ഞെൽദോയിൽ ആസിഫ് അലി നായകനാവും. കുഞ്ഞെൽദോ എന്ന കഥാപാത്രമാവും ആസിഫ് കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ആയി വിനീത് ശ്രീനിവാസനുമുണ്ട്. സംഗീതം ഷാൻ റഹ്മാൻ. ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. കൽക്കിക്ക് ശേഷമുള്ള ഇവരുടെ ചിത്രമാണിത്.  ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്. അവതാരകനായായിരുന്നു തുടക്കം.



      കുഞ്ഞിരാമായണത്തിനു ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങുക. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. കഴിഞ്ഞ ആറ് വർഷമായി ഈ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഈ വർഷം ആസിഫ് അലി നായകനായി രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. വിജയ് സൂപ്പറും പൗർണ്ണമിയും, ഉയരെ എന്നീ ചിത്രങ്ങളിൽ ആസിഫ് വേഷമിട്ടിരുന്നു. ആദ്യമായി വക്കീൽ വേഷത്തിൽ ആസിഫ് എത്തുന്ന കക്ഷി അമ്മിണിപ്പിള്ള അടുത്തതായി തിയേറ്ററിൽ എത്തും.

      First published:
      )}