HOME /NEWS /Film / Kunjeldho | ഓണക്കാഴ്ചയായി കുഞ്ഞെൽദോയും; ആസിഫ് അലി ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും

Kunjeldho | ഓണക്കാഴ്ചയായി കുഞ്ഞെൽദോയും; ആസിഫ് അലി ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും

കുഞ്ഞെൽദോ

കുഞ്ഞെൽദോ

Asif Ali movie Kunjeldho to have a theatre release | ആസിഫ് അലി ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും

 • Share this:

  ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും.

  'കല്‍ക്കി'ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

  സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

  ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലെെന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ. പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- നിമേഷ് എം. താനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യകല- അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ്. ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസെെനര്‍- നിഖില്‍ വര്‍മ്മ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍- ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂര്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

  മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ് മറ്റൊരു ഓണചിത്രം. ഈ സിനിമ പലകുറി റിലീസ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവച്ച ചിത്രമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ മൂന്നു ദേശീയ പുരസ്‌കാരങ്ങൾ നേടിയിരുന്നു. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി. ഓഗസ്റ്റ് 12 ന് ഈ സിനിമ സ്‌ക്രീനുകളിലെത്തും. ആ വേളയിൽ മരയ്ക്കാർ മാത്രമാവും കേരളത്തിലെ പ്രദർശനശാലകളിൽ ഉണ്ടാവുന്ന ഏക സിനിമ.

  Summary: Asif Ali starring Kunjeldho will come as an Onam treat to Kerala theatres. The film is slated for an August 27 release across the state. This is the second movie after Marakkar: Arabikkadalinte Simham to hit big screens

  First published:

  Tags: Asif ali, Asif Ali movie, Kunjeldho movie