നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kuttavum Shikshayum release | ആസിഫ് അലി നായകനാവുന്ന 'കുറ്റവും ശിക്ഷയും' ജൂലൈ മാസം റിലീസ് ചെയ്യും

  Kuttavum Shikshayum release | ആസിഫ് അലി നായകനാവുന്ന 'കുറ്റവും ശിക്ഷയും' ജൂലൈ മാസം റിലീസ് ചെയ്യും

  Asif Ali movie Kuttavum Shikshayum is a July release | യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും' തയാറെടുക്കുന്നത്

  കുറ്റവും ശിക്ഷയും

  കുറ്റവും ശിക്ഷയും

  • Share this:
   രാജീവ് രവി സംവിധാനം ചെയ്ത്, ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന 'കുറ്റവും ശിക്ഷയും' ജൂലൈ 2ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

   സിനിമയുടെ റിലീസിംഗ് പോസ്റ്റർ ഒഫീഷ്യൽ പേജിലും, ആസിഫ് അലി , ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്.

   രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനിടെ ചിത്രം ഒ.ടി.ടി. റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാൽ ആരാധകർക്കായി സിനിമ തിയേറ്ററുകളിൽ തന്നെ എത്തും എന്ന പ്രഖ്യാപനമാണ് ഉണ്ടായിട്ടുള്ളത്.

   ഏറ്റവുമധികം യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും' തയാറെടുക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

   ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആർ. ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ., വരത്തൻ, തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു അരുൺ കുമാർ. ബി. അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.   ആസിഫ് അലി ചിത്രം 'കുഞ്ഞെൽദോ'

   ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. കുഞ്ഞിരാമായണം, എബി, കൽക്കി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുക.

   ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ 'U' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സെൻസർ ബോർഡ് അംഗങ്ങളിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങും മുൻപേ ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് ഇത്.

   സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

   Summary: Asif Ali movie 'Kuttavum Shikshayum' directed by Rajeev Ravi is a July release
   Published by:user_57
   First published:
   )}