രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രം 'കുറ്റവും ശിക്ഷയും' കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്. നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
വലിയ പെരുന്നാള്‍, തൊട്ടപ്പന്, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: ബി. അജിത്കുമാര്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.