ആസിഫ് അലി (Asif Ali), സൈജു കുറുപ്പ് (Saiju Kurup), ആൻസൺ പോൾ, രഞ്ജി പണിക്കർ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി.
ഹരിശ്രീ അശോകൻ, അജു വർഗീസ്, ജെ.പി., കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കലാഭവൻ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ്. കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീക് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.
View this post on Instagram
അസോസിയേറ്റ് പ്രൊഡ്യൂസർ- നമിത് ആർ., പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല- അഖിൽ രാജ് ചിറയിൽ, കോയ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, പരസ്യകല-കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി.
ലോകമെമ്പാടും 2023 വിഷുവിന് ‘എ രഞ്ജിത്ത് സിനിമ’ മാജിക് ഫ്രെയിംസ് റിലീസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മീഡിയ -ഒബ്സ്ക്യൂറ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: The film A Ranjith Cinema, in which Asif Ali, Saiju Kurup, Namitha Pramod, Hannah Reji Koshy, and others are featured, has come to an end. The Vishu season in 2023 is when the movie is anticipated to be seen by viewers
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.