ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Asif Ali to play the lead in Maheshum Maruthiyum | 'മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി

ആസിഫ് അലി
- News18 Malayalam
- Last Updated: August 25, 2020, 10:42 AM IST
ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. സേതു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
2019ൽ ഒരുപിടി മികച്ച ചിത്രങ്ങളിൽ വേഷമിട്ട ആസിഫ് അലിയുടേതായി വേറെയും ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസായത്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞേൽദോ' എന്ന ചിത്രം ചിത്രീകരണം ആരംഭിക്കുകയും ചിത്രത്തിന്റെ ഗാനം ഉൾപ്പെടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ പ്രതിസന്ധി മൂലം റിലീസ് ചെയ്യാൻ കഴിയാതെയിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണിതും. സ്കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലെത്തുന്ന ആസിഫ് അലിയുടെ ലുക്കും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗിന്' ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. 2018 ലായിരുന്നു 'ഒരു കുട്ടനാടൻ ബ്ലോഗ്' റിലീസായത്. രജിഷ വിജയൻ നായികയായ, 2019ൽ റിലീസ് ചെയ്ത 'ഫൈനൽസ്' എന്ന ചിത്രമാണ് മണിയൻപിള്ള രാജു ഏറ്റവും ഒടുവിലായി നിർമ്മിച്ചത്.