നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആസിഫ് അലിയുടെ (അധോ)ലോകം: ടൈറ്റിൽ മോഷൻ പോസ്റ്റർ കാണാം

  ആസിഫ് അലിയുടെ (അധോ)ലോകം: ടൈറ്റിൽ മോഷൻ പോസ്റ്റർ കാണാം

  ആസിഫ് അലി

  ആസിഫ് അലി

  • Share this:
   കാറ്റ് സംവിധായകൻ അരുൺ കുമാർ അരവിന്ദും നായകൻ ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അണ്ടർവേൾഡിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വന്നു. ഒരു മേശക്കു മുകളിലെ ലോകമാണ്, അധോലോകം ആദ്യമായി പങ്ക് വയ്ക്കുന്നത്. പണവും, ആയുധവും, ചൂതാട്ടവും കെട്ടു പിണഞ്ഞുകിടക്കുന്ന ഒരു വലിയ ലോകത്തിന്റെ ചെറിയ പതിപ്പെന്നിതിനെ വിളിക്കാം. വീഡിയോക്കൊപ്പം ചിത്രം ഉടൻ തുടങ്ങാനുള്ള സാധ്യതയും നായകൻ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ ഓ.പി. 160/18 കക്ഷി അമ്മിണിപ്പിള്ളയുടെ ഷൂട്ടിങ്ങിലാണ് ആസിഫ്. മന്ദാരമാണ് താരത്തിന്റെ ഏറ്റവും പുതുതായിറങ്ങിയ ചിത്രം.   ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരാണ് മറ്റു താരങ്ങൾ. D14 എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. അലി ആഷിക് സഹ-നിർമ്മാണം നിർവഹിക്കുന്നുണ്ട്. ഷിബിൻ ഫ്രാന്സിസിന്റെതാണ് കഥ. ക്യാമറ അലക്സ് പുളിക്കൽ. എക്സൺ ഗാരി പെരേര, നേഹ നായർ എന്നിവരുടേതാണ് സംഗീതം.

   സണ്ണി ലിയോണി മലയാള സിനിമയിൽ. പക്ഷെ!

   കോക്‌ടെയ്ൽ, ഈ അടുത്ത കാലത്ത്, ലെഫ്റ് റൈറ്റ് ലെഫ്റ്, വൺ ബൈ ടൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്.
   First published:
   )}