• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കക്ഷി അമ്മിണിപ്പിള്ളയുമായി ആസിഫ്

news18
Updated: July 20, 2018, 3:29 PM IST
കക്ഷി അമ്മിണിപ്പിള്ളയുമായി ആസിഫ്
news18
Updated: July 20, 2018, 3:29 PM IST
നവാഗതനായ ബിൻജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ. കക്ഷി അമ്മിണി പിള്ള എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പുതുമുഖമായിരിക്കും നായിക എന്നാണ് വിവരങ്ങൾ. അടുത്ത മാസം 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. തലശേരിയാണ് ലൊക്കേഷൻ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

ആസിഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ബിടെക്കിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഒരുപിടി ചിത്രങ്ങൾ ആസിഫിന്റേതായി പുറത്തു വരാനുണ്ട്. മന്ദാരമാണ് ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ഇബിലീസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് മഡോണ സെബാസ്റ്റ്യനാണ് ഇബിലീസിൽ നായിക.

ജിസ് ജോയിയുടെ ചിത്രത്തിലും ആസിഫ് നായകനാകുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ നായിക. സസിദ്ദിഖ്, രൺജി പണിക്കർ, കെപിഎസി ലളിത, ബാലു വർഗീസ് എന്നിവരും ഈ ചിത്രത്തിലുണ്ട്.
First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍