വെള്ളിത്തിരയിൽ അരങ്ങേറാൻ വീണ്ടുമൊരു താരപുത്രൻ

Another celeb kid to make acting debut | അച്ഛന്റെ അഭിനയ പാത പിന്തുടരാൻ തയാറായി ആഡം

news18india
Updated: July 3, 2019, 1:28 PM IST
വെള്ളിത്തിരയിൽ അരങ്ങേറാൻ വീണ്ടുമൊരു താരപുത്രൻ
ആഡം
  • Share this:
അച്ഛന്റെ അഭിനയ പാത പിന്തുടരാൻ തയാറായി നിൽക്കുകയാണ് ഈ താരപുത്രൻ. വളർന്നു വലുതായി നായികമാരുമൊക്കെയായി ഇക്കാലത്ത് വിലസുന്ന പല താര പുത്രന്മാരും ബാല താരമായി തന്നെ അരങ്ങേറിയെങ്കിൽ ഇദ്ദേഹവും അങ്ങനെ തന്നെ. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, പ്രണവ് മോഹൻലാൽ തുടങ്ങിയവരുടെ വഴിയെയാണ് നാല് വയസ്സുകാരൻ ആഡം. ആസിഫ് അലിയുടെ മൂത്ത പുത്രനാണ് ആഡം. അച്ഛൻ ആസിഫിനൊപ്പം അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ആഡം കന്നിയങ്കത്തിനിറങ്ങുന്നത്.
 
View this post on Instagram
 

Junior joins underworld #nogunsjustguts#workingstills


A post shared by Asif Ali (@asifali) on


ആസിഫ് ഇൻസ്റ്റാഗ്രാം വഴിയാണ് മകന്റെ സിനിമ പ്രവേശ വാർത്ത പങ്കു വയ്ക്കുന്നത്. ആസിഫിന്റെ പൊതുപരിപാടികളിൽ നിശബ്ദനായി അനുജത്തിക്കൊപ്പം ആഡം പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ആഘോഷ വേളയിലും ആഡം താരമായിരുന്നു. നടൻ ജയസൂര്യയുടെ പുത്രൻ അദ്വൈത് ആണ് ഏറ്റവും ഒടുവിൽ അരംഗത്തെത്തിയ കുഞ്ഞു താര പുത്രന്മാരിൽ ഒരാൾ. ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് അദ്വൈത് പ്രധാനമായും വെള്ളിത്തിരയിൽ എത്തുന്നത്.

First published: July 3, 2019, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading