• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംവിധായകനാകാൻ മോഹിച്ച് അസ്കർ എത്തുന്നു

news18
Updated: August 6, 2018, 4:55 PM IST
സംവിധായകനാകാൻ മോഹിച്ച് അസ്കർ എത്തുന്നു
news18
Updated: August 6, 2018, 4:55 PM IST
നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ജീംബൂംബ എന്ന കോമഡി ത്രില്ലർ ചിത്രത്തിൽ സംവിധായകനാകാൻ ആഗ്രഹിച്ച് നടക്കുന്ന യുവാവിന്റെ വേഷത്തിലാണ് അസ്കർ എത്തുന്നത്. ഡിസംബർ 31 വൈകുന്നേരവും ജനുവരി ഒന്നിന് പുലർച്ചെയും നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇൻ ഹരിഹർ നഗറിലേത് പോലെ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ബേസിൽ കഞ്ഞിക്കുഴി എന്നാണ് അസ്കറിന്റെ കഥാപാത്രത്തിന്റെ പേര്. അഞ്ച് വര്‍ഷത്തോളമായി സംവിധായകനാകാൻ പെടാപ്പാട് പെടുന്ന ഒരാളാണ് ബേസിൽ. അനീഷ് ഗോപാൽ, ലിമു ശങ്കർ എന്നിവർ അസ്കറിന്റെ സുഹൃത്തുക്കളുടെ റോളിലെത്തുന്നു.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ബൈജു സന്തോഷ് , അനീഷ് ഗോപാൽ , നേഹാ സക്സേന , അപർണ ബാലമുരളി, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓഗസ്റ്റ് 9ന് ഷൂട്ടിംഗ് ആരംഭിക്കും. തിരുവനന്തപുരമാണ് ലൊക്കേഷൻ.

ഹണി ബീ 2.5ലൂടെയാണ് അസ്കർ സിനിമയിലെത്തിയത്. അസ്കർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ജീംബൂംബ.
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍