#AsliSonaArrested എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആവുന്നതോടു കൂടിയാണ് സോനാക്ഷി സിൻഹക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധക വൃന്ദം ഇളകുന്നത്. ഒപ്പം കയ്യിൽ വിലങ്ങുമായി താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടു കൂടി കാര്യങ്ങൾ കൈവിട്ട അവസ്ഥയായി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിൽ കൈകൾ കൂട്ടിക്കെട്ടി വിലങ്ങു വയ്ക്കപ്പെട്ട നിലയിലാണ് സൊനാക്ഷിയെ കാണാവുന്നത്. "നിങ്ങൾക്ക് എന്നെ ഇങ്ങനെ അറസ്റ്റ് ചെയ്യാൻ ആവില്ല. ഞാൻ ആരാണെന്നു അറിയാമോ? ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്നെ എങ്ങനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യാൻ ആവും," എന്ന് മുറവിളി കൂട്ടുന്ന സൊനാക്ഷിയാണ് വിഡിയോയിൽ.
മുഖം കാണാൻ കഴിയുന്നില്ലെങ്കിലും പത്തു സെക്കന്റ് നീളുന്ന ക്ലിപ്പിൽ കേൾക്കുന്ന വിലങ്ങു വച്ച കൈകളുടെ ഉടമയുടെ ശബ്ദത്തിൽ നിന്നും അത് സൊനാക്ഷി തന്നെ എന്ന് ഉറപ്പിക്കാം. വീഡിയോ എന്താണെന്ന് മനസിലാവാത്ത ആരാധകർ സോഷ്യൽ മീഡിയയിൽ തടിച്ചു കൂടി. പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വിഡിയോയെപ്പറ്റി സൊനാക്ഷിയുടെ ഭാഗത്തു നിന്നും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിൽ പരിഭ്രാന്തിക്ക് ശമനം വന്നിട്ടില്ല. സൊനാക്ഷിയുടെ അടുത്ത ചിത്രം മിഷൻ മംഗൾ ആണ്. ദബാങ് 3ന്റെ ഷൂട്ടിംഗ് ആരംഭിച്ചും കഴിഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.