• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush| രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലി ഖാൻ; സീതാ ദേവിയായി എത്തുന്നത് അനുഷ്കയോ?

Adipurush| രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലി ഖാൻ; സീതാ ദേവിയായി എത്തുന്നത് അനുഷ്കയോ?

സീതയായി സംവിധായകൻ ആദ്യം പരിഗണിച്ചത് അനുഷ്കയെയാണ്. 

  • Last Updated :
  • Share this:
    ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം ആദിപുരുഷിൽ സീതാ ദേവിയായി എത്തുന്നത് അനുഷ്ക ശർമയെന്ന് റിപ്പോർട്ടുകൾ. പ്രഭാസ് രാമനായി വേഷമിടുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് രാവണ കഥാപാത്രമായ ലങ്കേഷ് ആയി എത്തുന്നത്.

    പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, അനുഷ്ക ശർമയുമായി സംവിധായകൻ ഓം റൗട്ട് ചർച്ചകൾ നടത്തി കഴിഞ്ഞു. ചിത്രത്തിൽ അനുഷ്ക താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    അനുഷ്കയുമായുള്ള ചർച്ച അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഓം റൗട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സീതയായി സംവിധായകൻ ആദ്യം പരിഗണിച്ചത് അനുഷ്കയെയാണ്.

    അടുത്തിടെയാണ് അനുഷ്ക ശർമ ഗർഭിണിയാണെന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ജനുവരിയിൽ ഷൂട്ടിങ് തുടങ്ങാനാണ് ഓം റൗട്ടിന്റെ പദ്ധതി. അനുഷ്കയില്ലാത്ത ഭാഗങ്ങളായിരിക്കും ആദ്യം ചിത്രീകരിക്കുക. രാമരാവണ യുദ്ധം പ്രമേയമാക്കിയുള്ളതിനാൽ പ്രഭാസും സെയ്ഫും തമ്മിലുള്ള പ്രധാന ഭാഗങ്ങൾ ആദ്യം ചിത്രീകരിക്കും. പ്രസവ ശേഷമായിരിക്കും അനുഷ്ക സിനിമയ്ക്കൊപ്പം ചേരുക.

    ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. തൻഹാജിക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ആദിപുരുഷിനുണ്ട്. രാമായണ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 2022 ലാകും ചിത്രം പുറത്തിറങ്ങുക.



    പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞിരുന്നു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. ‌

    നിലവിൽ രാധേശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രഭാസും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
    Published by:Naseeba TC
    First published: