നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | 'പുഷ്പ' സിനിമയിലെ ഐറ്റം സോംഗിനെതിരെ 'അവഹേളിക്കപ്പെട്ട ഭർത്താക്കന്മാരുടെ' സംഘടന

  Pushpa | 'പുഷ്പ' സിനിമയിലെ ഐറ്റം സോംഗിനെതിരെ 'അവഹേളിക്കപ്പെട്ട ഭർത്താക്കന്മാരുടെ' സംഘടന

  Association of harassed husbands against Samantha's item song in Pushpa movie | സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നത് വരെ പോരാടുമെന്ന് സംഘടന

  ഗാനരംഗം

  ഗാനരംഗം

  • Share this:
   ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'പുഷ്പ' (Pushpa movie) എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. എന്നാൽ സിനിമയുടെ പ്രദർശനം നിർത്താൻ ഒരുങ്ങുകയാണ് 'അവഹേളിക്കപ്പെട്ട ഭർത്താക്കന്മാരുടെ' സംഘടനയായ ഹറാസ്ഡ് ഹസ്ബൻഡ്സ് അസോസിയേഷൻ. ചിത്രത്തിലെ ‘ഊ അന്തവാ...’ (Oo Antava) എന്ന ഐറ്റം ഗാനത്തിനെതിരെ (item song) ഇതിനു മുൻപും മറ്റൊരു പുരുഷ സംഘടന രംഗത്തെത്തിയിരുന്നു.

   പാട്ട് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇവർ. അല്ലാത്തപക്ഷം സിനിമയുടെ പ്രദർശനം നിർത്തിവെക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നത് വരെ പോരാടുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

   വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും പുരുഷന്മാരെ കാമഭ്രാന്തന്മാരായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഒരു പുരുഷ അസോസിയേഷൻ 'ഊ അന്തവ' എന്ന ഗാനത്തിനെതിരെ കേസ് കൊടുത്തിരുന്നു.

   പിങ്ക് വില്ല റിപ്പോർട്ടിൽ, ആന്ധ്രാപ്രദേശ് കോടതിയിൽ ഗാനം നിരോധിക്കണമെന്ന് പുരുഷ അസോസിയേഷൻ അവരുടെ പരാതിയിൽ ആവശ്യപ്പെട്ടു.   ഡിസംബർ 10 നാണ് സ്‌പെഷ്യൽ സോംഗ് റിലീസ് ചെയ്തത്. സംഗീതജ്ഞൻ ദേവി ശ്രീ പ്രസാദാണ് സാമന്തയ്‌ക്കായി ഒരു തട്ടുപൊളിപ്പൻ നമ്പർ ഒരുക്കിയിരിക്കുന്നത്. കൂടാതെ, പ്രസാദിന്റെ സംഗീതസംവിധാനം തെലുങ്ക് സിനിമകളിൽ മികച്ച ഐറ്റം നമ്പറുകൾ നൽകുന്നതിൽ പ്രശസ്തവുമാണ്.

   സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ഡിസംബർ 17 ന് തിയെറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കേരളത്തിൽ തമിഴ് പതിപ്പ് ആദ്യ ദിവസം തിയേറ്ററുകളിൽ എത്തി. അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രക്തചന്ദനക്കടത്ത് പ്രമേയമാക്കി രണ്ട് ഭാഗങ്ങളുള്ള കഥയാണ് ഇത്, ഒന്നിലധികം ഭാഷകളിൽ പുറത്തിറങ്ങും.

   ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടി നേടിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

   ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്സ്, ഓഡിയോ വീഡിയോ റൈറ്റ്സ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 70 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അല്ലു അര്‍ജുന് പ്രതിഫലമായി നല്‍കിയതെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

   'അല വൈകുണ്ഠപുരമുലൂ' എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുഷ്പ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുക ആയിരുന്നു.

   രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

   Summary: Association of Harassed Husbands file case against Samantha's item song in Pushpa movie
   Published by:user_57
   First published: