• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മയ്ക്ക് വയസ്സ് 25 തികഞ്ഞു; ആഘോഷ കാഴ്ചകളിലേക്ക്

അമ്മയ്ക്ക് വയസ്സ് 25 തികഞ്ഞു; ആഘോഷ കാഴ്ചകളിലേക്ക്

Association of Malayalam Movie Artistes, AMMA, turns 25 | 1994ൽ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു അമ്മയുടെ രൂപീകരണം

  • Last Updated :
  • Share this:
    മലയാള സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) 25 വർഷം പൂർത്തിയാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും സംഘവും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് വാർഷികം ആഘോഷിച്ചു. 1994ൽ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു അമ്മയുടെ രൂപീകരണം. ഈ വർഷം മാർച്ചിലാണ്‌ ഓഫീസ് കൊച്ചിയിലേക്ക് മാറ്റിയത്. നിലവിൽ മോഹൻലാലിന്റെ നേതൃത്വത്തിൽ ആണ് ഭരണ സമിതി. ഗണേഷ്, മുകേഷ് (വൈസ് പ്രെസിഡന്റ്റുമാർ), ഇടവേള ബാബു (ജനറൽ സെക്രട്ടറി), സിദ്ദിഖ് (ജോയിന്റ്റ് സെക്രട്ടറി), ജഗദീഷ് (ട്രഷറർ) എന്നിങ്ങനെയാണ് മറ്റു ഭാരവാഹികൾ. ഇവരെക്കൂടാതെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയുണ്ട്.



    അവശ കലാകാരന്മാർക്ക് സഹായം എന്ന നിലയിൽ കൂടി അമ്മയുടെ പ്രവർത്തനം നീളുന്നു. പ്രളയാനന്തര കേരളത്തിന് അമ്മയുടെ സംഭാവനയായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ ഒരു സ്റ്റേജ് ഷോയിലൂടെയും കേരളം പുനർനിർമ്മാണത്തിന് സഹായം ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇരയാക്കപ്പെട്ട നടിയും, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് തുടങ്ങിയവർ അമ്മയിൽ നിന്നും രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് അമ്മയുടെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നില്ല എന്ന വിഷയം ആരോപിച്ച് വനിതാ കൂട്ടായ്മയായ WCC രംഗത്തു വന്നിരുന്നു. ഇതിനു ശേഷം നടൻ ദിലീപും അമ്മയിൽ നിന്നും രാജി വച്ച് പോയിരുന്നു.

    First published: