നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ട് വർഷം, WCCക്ക് ഇനി സ്വന്തമായി ഒരു വെബ്‌സൈറ്റ്

  രണ്ട് വർഷം, WCCക്ക് ഇനി സ്വന്തമായി ഒരു വെബ്‌സൈറ്റ്

  At its second year, WCC gets own website | 2017ൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം രൂപീകരിച്ച സംഘടനയാണ് WCC

  WCC

  WCC

  • Share this:
   മലയാള സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമെൻ ഇൻ സിനിമ കളക്ടീവ് (WCC), രണ്ട് വർഷം തികച്ചിരിക്കുന്നു. ഈ അവസരത്തിൽ സ്വന്തമായി വെബ്സൈറ്റ് എന്ന പുതിയൊരു ഐഡന്റിറ്റിയിലേക്ക് ഇവർ കടക്കുകയാണ്. wccollective.org എന്ന വെബ്സൈറ്റ് രണ്ടാം വാർഷിക ദിനത്തിൽ ഉദ്ഘടനം ചെയ്തു. WCCയുടെ ചരിത്രവും, വിവരങ്ങളും, മെമ്പർഷിപ് എടുക്കാനുള്ള സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   2017ൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം രൂപീകരിച്ച സംഘടനയാണ് WCC. കേസിന്റെ തുടക്കത്തിലും, പിന്നീടങ്ങോട്ടുള്ള ചുവടുവയ്‌പ്പിലും WCC ശക്തമായ സാന്നിധ്യമായി നിലകൊണ്ടു. അവൾക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി നടിക്കൊപ്പം നിലകൊണ്ടു WCC മുന്നോട്ടു വന്നു.

   ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തിനെതിരെ WCC മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. 2017 നവംബർ ഒന്നിന് WCC ഒരു സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാതിക്രമണങ്ങൾക്കെതിരെ കഴിഞ്ഞ രണ്ട് കൊല്ലവും WCC ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോയിരുന്നു.

   First published: