മോഹൻലാൽ നായകനായി എൺപതുകളുടെ മധ്യത്തിൽ പുറത്തു വന്ന താളവട്ടത്തിലെ പരിസരങ്ങളെ ഓർമ്മിപ്പിച്ച് ഫഹദ് ഫാസിൽ- സായ് പല്ലവി ചിത്രം അതിരനിലെ ട്രെയ്‌ലർ. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഫേസ്ബുക് വഴിയായിരുന്നു ട്രെയ്‌ലർ പ്രകാശനം. ഒരു മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദ് എത്തുന്ന ചിത്രമാണിത്. വിഷു റിലീസായി ഏപ്രിൽ 12ന് ചിത്രം തിയേറ്ററുകളിലെത്തും.
ഫഹദിനെയും സായിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ. നിർമ്മാണം സെഞ്ച്വറി ഇൻവെസ്റ്മെന്റ്സ്. പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, സുദേവ് നായർ, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഊട്ടിയിലായിരുന്നു ചിത്രീകരണത്തിന് തുടക്കം.വിനായക് ശശികുമാർ, ഇങ്ങടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ഗാനരചന. സംഗീതം പി.എസ്. ജയഹരി.
നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ നായികയായി വേഷമിട്ട സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. കലിയിലെ നായികാ വേഷത്തിനു ശേഷം അന്യ ഭാഷ ചിത്രങ്ങളിലെ തിരക്കേറിയ താരമായി സായ് മാറി. നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാള സിനിമ ലോകത്തും തന്റെ കരിയറിൽ തന്നെയും മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രമാണ് പ്രേമത്തിലെ മലർ മിസ്. ശേഷം കലിയിൽ ദുൽഖറിന്റെ ജോഡിയായെത്തി. മലയാളം തന്നെയാണ് സായ് എന്ന അഭിനേതാവിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athiran movie, Athiran trailer, Fahadh Faasil, Sai Pallavi