• HOME
 • »
 • NEWS
 • »
 • film
 • »
 • Audio launch | പുതുമുഖങ്ങളുമായി 'വെറി'; സിനിമയുടെ ഓഡിയോ പ്രകാശനം നിർവഹിച്ചു

Audio launch | പുതുമുഖങ്ങളുമായി 'വെറി'; സിനിമയുടെ ഓഡിയോ പ്രകാശനം നിർവഹിച്ചു

Audio launch of the movie Veri held in Thiruvananthapuram | ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, സംവിധായകൻ രാജസേനൻ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് ഓഡിയോ ലോഞ്ച് നിർവ്വഹിച്ചു

വെറി

വെറി

 • Share this:
  ജോമോൻ ജോഷി, ശ്രീരാജ് കാപ്പാടൻ, ബിബിൻ കുമാർ, സജിൻ ദാസ്, സുനിൽ കുമാർ, ടീന, ദീപിക ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തൻഹ സംവിധാനം ചെയ്യുന്ന 'വെറി' (Veri movie) എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം (audio launch) തിരുവന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ വെച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, സംവിധായകൻ രാജസേനൻ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

  അരുൺ ഉടുമ്പൻചോല, ആനന്ദ് സൂര്യ, ബിജു, ഷാജി, കിരൺ സരിഗ,
  സുധീർ, സനൂജ, അനു പരലക്ഷ്മി, വൈഗ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ എസ്. സുനിൽകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം പൂവച്ചൽ നിർവ്വഹിക്കുന്നു.

  ഷംസീർ ഖാൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം-റിജോഷ്, ആസിഫ് രാഷ്ട്ര, എഡിറ്റർ- ബാബു രാജ്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു പെരുമ്പഴതൂർ, കല- അരുൺ ചിതറ, വസ്ത്രാലങ്കാരം- വിഷ്ണു, സ്റ്റിൽസ്-അബി, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- രതീഷ് പടിഞ്ഞാറെക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോബി കെ.എസ്., ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ഉടുമ്പൻചോല, രാഹുൽ, സ്റ്റുഡിയോ-പോസ്റ്റ് ഫോക്കസ് സ്റ്റുഡിയോ, യൂണിറ്റ്- മീഡിയ വിഷ്വൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഖിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: Sanah Moidutty | സന മൊയ്‌തൂട്ടിയുടെ ശബ്ദത്തിൽ ഏദനിൻ മധു നിറയും കനി... 'വരയൻ' സിനിമയിലെ ഗാനം പുറത്തിറങ്ങി

  സിജു വിൽസനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ 'വരയൻ' (Varayan movie) എന്ന ചിത്രത്തിലെ ഒഫീഷ്യൽ പ്രൊമോ ഗാനം റിലീസായി. സന മൊയ്‌തൂട്ടി പാടിയ 'ഏദനിൻ മധു നിറയും കനി' എന്ന പ്രൊമോ ഗാനമാണ്‌ സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്‌. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം നൽകി, സന മൊയ്‌തൂട്ടി തന്നെ അഭിനയിച്ച വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്‌.

  സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

  ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.
  Published by:user_57
  First published: