• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES AUTOS AROUND CHENNAI CITY SPORTING NAYANTHARAS AIRAA

ചെന്നൈ ഓട്ടോകളിൽ നയൻതാര തരംഗം

നയൻതാര ചിത്രം ചെന്നൈ നഗരത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇവിടെ നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകൾ

നയൻതാര ചിത്രം ചെന്നൈ നഗരത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇവിടെ നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകൾ

നയൻതാര ചിത്രം ചെന്നൈ നഗരത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇവിടെ നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകൾ

  • Share this:
    പൊരിവെയിലത്ത് ചൂടിൽ നിന്നൊരാശ്വാസ യാത്രക്ക് ചെന്നൈ നഗരത്തിൽ എവിടെയെങ്കിലും വച്ചൊരു ഓട്ടോ കൈതട്ടി വിളിച്ചാൽ മുന്നിൽ വന്നു ബ്രേക്ക് ഇട്ടു നിർത്തുന്ന വണ്ടിയിലേക്ക് കയറുന്നതിനു മുൻപൊന്ന് ശ്രദ്ധിച്ചു നോക്കണം. ഈ മാസം പുറത്തു വരുന്ന നയൻതാര ചിത്രം ചെന്നൈ നഗരത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇവിടെ നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകൾ. വാഹനത്തിന്റെ മേൽക്കൂരയിൽ നയൻതാര ചിത്രം ഐറയുടെ പോസ്റ്റർ കൊണ്ട് മൂടിയിരിക്കുന്നു. മാർച്ച് 28നാണ് ഐറ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.



    നയൻതാര ഇരട്ട വേഷങ്ങൾ അവതരിപ്പിക്കുന്ന ഹൊറർ ചിത്രമാണിത്. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ കെ.എം. സർജുൻ ഒരുക്കുന്ന ഐറയുടെ നിർമ്മാതാക്കൾ കെ.ജെ.ആർ. സ്റ്റുഡിയോസ് ആണ്. നയൻതാരയുടെ ഈ വർഷത്തെ പ്രധാന ചിത്രങ്ങളിൽ ഒന്നാവുമിത്.

    അന്യ ഭാഷകളിലെ തിരക്കേറിയ താരമായ നയൻതാര മലയാളത്തിൽ വടക്കുനോക്കിയന്ത്രം പുതു കാലഘട്ടത്തിൽ ചിത്രീകരിക്കുന്ന ലവ്, ആക്ഷൻ, ഡ്രാമയിൽ നായികയായി എത്തുന്നുണ്ട്. നിവിൻ പോളിയാണ് നായകൻ. സയെ റാ നരസിംഹ റെഡ്ഢിയെന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഭാഗം കൂടിയാണ് താരം. നയൻസിന്റെ കോലമാവ്‌ കോകില, ഇമൈഗ നൊടികൾ, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.

    First published:
    )}