• HOME
 • »
 • NEWS
 • »
 • film
 • »
 • അച്ഛൻ ബാലയുടെ അഭിനയവും അമ്മ അമൃതയുടെ പാട്ടും; മിന്നും പ്രകടനവുമായി മകൾ അവന്തിക

അച്ഛൻ ബാലയുടെ അഭിനയവും അമ്മ അമൃതയുടെ പാട്ടും; മിന്നും പ്രകടനവുമായി മകൾ അവന്തിക

Avanthika, daughter of Bala and Amrutha Suresh comes up with a new performance | നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകൾ മിന്നുന്ന പ്രകടനവുമായി അമ്മയുടെ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്

അമൃതയും മകൾ അവന്തികയും

അമൃതയും മകൾ അവന്തികയും

 • Last Updated :
 • Share this:
  അച്ഛൻ അഭിനയിക്കും, അമ്മ പാട്ടുപാടും. എന്നാൽ മകൾക്ക് താൽപ്പര്യം ഇതിലേതാണെന്ന് ചോദിച്ചാൽ രണ്ടിലൊന്ന് തിരഞ്ഞെടുക്കുന്ന പരിപാടിക്ക് അവന്തികയില്ല. അഭിനയിക്കാനും ഒപ്പം തന്നെ പാടാനും കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു മിടുക്കി. നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകൾ മിന്നുന്ന പ്രകടനവുമായി അമ്മയുടെ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്. അമ്മ അമൃതയുടെ തോളിൽ ചാരി, അമ്മയെപ്പോലും പൊട്ടിച്ചിരിപ്പിച്ച പ്രകടനമാണ് അവന്തിക കാഴ്ചവച്ചിരിക്കുന്നത്. സംഗീതത്തിൽ അമ്മ തന്നെയാണ് മകളുടെ ഗുരു.

  'ഞാൻ കേട്ടതിൽ വച്ചുള്ള മധുരമായ സംഗീതം ഞാൻ എഴുതണം എന്നവൾ പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്'. മകളുടെ വീഡിയോക്കൊപ്പം അമൃത കുറിക്കുന്ന വാക്കുകൾ ഇങ്ങനെ. ഇടയ്ക്കിടെ അവന്തികയുടെ കുസൃതികളും ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്യാറുണ്ട്. ഇതാണ് അവന്തികയുടെ ആ പ്രകടനം.
  First published: