• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ.മ.യൗ റീ-റിലീസ് ചെയ്യുന്നു

ഈ.മ.യൗ റീ-റിലീസ് ചെയ്യുന്നു

  • Share this:
    കണ്ടിറങ്ങിയവരുടെ കണ്ണുകളെ ഈറനണിയിച്ച ചിത്രമാണ് ചെമ്പൻ വിനോദ് ജോസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ. ആ കണ്ണീർ പുഞ്ചിരിക്ക് വഴിമാറിയത് ഇക്കഴിഞ്ഞ ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലാണ്. ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദ് ജോസ് മികച്ച നടനും, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായനുമുള്ള പുരസ്കാരങ്ങൾ നേടി. അഭിമാനത്തിളക്കത്തിനിടെ ചിത്രം റീ-റിലീസ് ചെയ്യപ്പെടുന്നു.  പിറവം ദർശന തിയേറ്ററിലാണ് ഇന്ന് മുതൽ ചിത്രം വീണ്ടും ഓടി തുടങ്ങിയത്.



    സ്വഭാവ, വില്ലൻ വേഷങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനായ താരമാണ് ചെമ്പൻ എന്ന വിളിപ്പേരിൽ ആരാധകർക്ക് പരിചിതനായ ഈ താരം. ഈഷിയെന്ന ഇ.മ.യൗവിലെ കഥാപാത്രം കടന്നു പോകുന്ന വൈകാരികമായ നിമിഷങ്ങൾ വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രം തീയേറ്റർ നിറഞ്ഞോടിയില്ലെങ്കിലും കാമ്പുള്ള കഥാപാത്രമായി ഈഷി നിറഞ്ഞു നിന്നു. തന്റെ പിതാവ് വാവച്ചൻ മേസ്തിരിക്ക് ഏറ്റവും മികച്ച അന്ത്യയാത്ര നൽകുമെന്ന് ഉറപ്പു നൽകിയ ഈഷി കടന്നു പോകുന്ന വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

    ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്റെ ഒന്നൊഴികെ മറ്റെല്ലാ ചിത്രങ്ങളിലും ചെമ്പൻ വേഷമിട്ടിട്ടുണ്ട്. പോരാത്തതിന് അങ്കമാലി ഡയറീസിൽ അഭിനേതാവും, തിരക്കഥാകൃത്തുമായി ചെമ്പൻ തിളങ്ങി. ഇരുവരും ജെല്ലിക്കെട്ടെന്ന ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിലും ഒന്നിച്ചുണ്ട്.

    First published: