ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുൻ മലയാളിത്തിൽ ഒരുങ്ങുന്നു. പൃഥ്വിരാജ്ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക. രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങൾ. 2018 ലാണ് അന്ധാദുൻ പുറത്തിറങ്ങിയത്.
മലയാളത്തിൽ ഈ വേഷങ്ങൾ അഹാന കൃഷ്ണയും മംമ്ത മോഹൻദാസുമാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചത്.
ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് വാരിക്കോട്ടിയത്.
ചിത്രത്തിന്റെ മലയാളമടക്കമുള്ള റീമേക്ക് പതിപ്പുകളും വൻതുകയ്ക്കാണ് വിറ്റുപോയത്. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്കുകൾ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ മുൻകാല നടൻ ശങ്കറും അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതയില്ല.
നിലവിൽ കോൾഡ് കേസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ശേഷം മുരളി ഗോപിയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന കുരുതിയിലും നായക വേഷത്തിൽ പൃഥ്വിരാജ് അഭിനയിക്കും. ഈ ചിത്രങ്ങൾക്ക് ശേഷമായിരിക്കും അന്ധാദുൻ മലയാളത്തിന്റെ ചിത്രീകരണം ആരംഭിക്കുക.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.