Sachy Passes Away |15 വർഷം സിനിമാ മോഹവുമായി നടന്ന തനിക്ക് നല്ല വേഷം തന്നത് സച്ചി സാർ; പഴനിസ്വാമി

തന്റെയും നഞ്ചമ്മ ചേച്ചിയുടേയും ജീവിതത്തിലേക്ക് മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് അദ്ദേഹമെന്നും പഴനിസ്വാമി.

News18 Malayalam | news18-malayalam
Updated: June 19, 2020, 10:19 AM IST
Sachy Passes Away |15 വർഷം സിനിമാ മോഹവുമായി നടന്ന തനിക്ക് നല്ല വേഷം തന്നത് സച്ചി സാർ; പഴനിസ്വാമി
പഴനിസ്വാമി
  • Share this:
15 വർഷം സിനിമാ മോഹവുമായി നടന്ന തനിക്ക് നല്ല വേഷം തന്നത് സച്ചി സാറാണെന്ന് അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി  പഴനിസ്വാമി.

"എന്നേയും നഞ്ചമ്മ ചേച്ചിയേയും സിനിമയിൽ പരിചയപ്പെടുത്തുന്നത് സച്ചിസാറാണ്, ഈ ലോകത്ത് തന്നെ പരിചയപ്പെടുത്തുന്നത് സച്ചി സാറാണ്". പഴയനി സ്വാമി പറയുന്നു.



സിനിമയിൽ അവസരം തേടി നടന്ന പഴനിസ്വാമിയ്ക്ക് ആളറിയുന്ന വേഷം കൊടുത്തത് സച്ചിയാണ്. അദ്ദേഹത്തിന്റെ മരണം തീരാവേദനയാണെന്നും പഴനി സ്വാമി. തന്റെയും നഞ്ചമ്മ ചേച്ചിയുടേയും ജീവിതത്തിലേക്ക് മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് അദ്ദേഹമെന്നും പഴനിസ്വാമി.
Related News:'ആട് മാട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'; നെഞ്ച് തകർന്ന് നഞ്ചമ്മ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS] Sachy Passes away | സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ [News]
ഇന്നലെ രാത്രിയാണ് സംവിധായകൻ സച്ചി (48) അന്തരിച്ചത്. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു

2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.
First published: June 19, 2020, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading