• HOME
 • »
 • NEWS
 • »
 • film
 • »
 • അയ്യപ്പൻ നായർ ഭീംല നായക്; അയ്യപ്പനും കോശിയും തെലുങ്ക് റീമേക് വീഡിയോ പുറത്തിറങ്ങി

അയ്യപ്പൻ നായർ ഭീംല നായക്; അയ്യപ്പനും കോശിയും തെലുങ്ക് റീമേക് വീഡിയോ പുറത്തിറങ്ങി

പവന്റെ കഥാപാത്രത്തിന് ഭീംല നായക് എന്നാണ് പേര് നൽകിയിരിക്കുന്നത്

അയ്യപ്പനും കോശിയും തെലുങ്ക്

അയ്യപ്പനും കോശിയും തെലുങ്ക്

 • Share this:
  പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് മേക്കിങ് വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടു. അടുത്ത വർഷം സംക്രാന്തിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

  പവന്റെ കഥാപാത്രത്തിന് ഭീംല നായക് എന്നാണ് പേര് നൽകിയിരിക്കുന്നത്, അതേസമയം ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ചലച്ചിത്ര പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം നിർത്തിവച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

  ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യും, ഹിറ്റ് ചലച്ചിത്ര നിർമ്മാതാവ് ത്രിവിക്രം ഡയലോഗുകൾ രചിച്ചിരിക്കുന്നു.  തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മലയാളത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'അയ്യപ്പനും കോശിയും'.

  പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം മലയാളത്തിൽ നിർമ്മിച്ചത്.

  ഗൗരിനന്ദ, അന്ന രാജൻ, സിദ്ദിഖ്, അനു മോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

  38 വയസ്സുകാരനായ കട്ടപ്പനക്കാരൻ റിട്ടയേർഡ് പട്ടാളക്കാരൻ കോശി കുര്യനായി പൃഥ്വിരാജും, റിട്ടയർ ചെയ്യാൻ രണ്ടു വർഷം ബാക്കിയുള്ള , അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരായി ബിജു മേനോനും നിറഞ്ഞാടിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'.

  ഒരു പോലീസ് സ്റ്റേഷൻ ഡ്രാമയായി തുടങ്ങി കാര്യങ്ങൾ അതിന് പുറത്തേക്കെത്തുമ്പോൾ കാസ്റ്റിംഗിന് തങ്കത്തിളക്കമേറുന്നു. അട്ടപ്പാടിയും കട്ടപ്പനയും മാറിമാറി പശ്ചാത്തലമാകുമ്പോൾ ഇവിടങ്ങളിലെ വ്യക്തികളും ശീലങ്ങളും സ്വഭാവവും സിനിമയിൽ കുടിയേറുന്നു. മോനെക്കാളും തല്ലുകൊള്ളിയായ അപ്പൻ കുര്യനായി സംവിധായകൻ രഞ്ജിത്, സർക്കാർ ഓഫീസിൽ കയറി ഉദ്യോഗസ്ഥന്റെ കരണത്തടിക്കാൻ കെൽപ്പുള്ള പോലീസുകാരന്റെ ഭാര്യയും ആദിവാസി നേതാവുമായ കണ്ണമ്മയായി വന്ന ഗൗരി നന്ദ , ജെല്ലിക്കട്ടിലെ കുട്ടച്ചന് ശേഷമുള്ള കാമ്പുള്ള കഥാപാത്രമായ കുട്ടമണിയായി അവതരിക്കുന്ന സാബുമോൻ എന്നിവരുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആയിരുന്നു.

  ആക്ഷനും, മികച്ച സ്ക്രിപ്റ്റും, സസ്‌പെൻസും, ടെക്നിക്കൽ മനോഹാരിതയും, അഭിനയവും ഇഴചേർത്തൊരു മേളപ്പൂരമാണ് ക്ളൈമാക്സിൽ ഒരു വമ്പൻ കൊട്ടിക്കലാശത്തോടെ പ്രേക്ഷകർക്ക് അയ്യപ്പനും കോശിയും ചേർന്ന് സമ്മാനിച്ചത്.

  Summary: Telugu version of Prithviraj- Biju Menon movie Ayyappanum Koshiyum has released its making video. The Telugu version has Pawan Kalyan and Rana Daggubati playing the lead roles. The movie directed by Sachy was a stupendous hit in the Malayalam screens
  Published by:user_57
  First published: