മഹാഭാരതം സിനിമയാക്കുന്നതിൽ ഉറച്ച് ബി.ആർ. ഷെട്ടി; മോഹൻലാൽ നായകനാവുമോ?
മഹാഭാരതം സിനിമയാക്കുന്നതിൽ ഉറച്ച് ബി.ആർ. ഷെട്ടി; മോഹൻലാൽ നായകനാവുമോ?
B.R. Shetty determined of making a movie based on Mahabharatha | അനുയോജ്യമായ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് ആത്മീയാചാര്യൻ സദ്ഗുരുവിൽ നിന്നും ഉപദേശം തേടും
മഹാഭാരതം അധികരിച്ചുള്ള സിനിമാ നിർമ്മാണവുമായി ബി.ആർ. ഷെട്ടി മുന്നോട്ട്. അനുയോജ്യമായ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് ആത്മീയാചാര്യൻ സദ്ഗുരുവിൽ നിന്നും ഉപദേശം തേടും എന്ന് ഗൾഫ് കേന്ദ്രീകരിച്ചുള്ള ഒരു മാധ്യമം ഷെട്ടിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ശ്രീകുമാർ മേനോനും എം.ടി. വാസുദേവൻ നായരും ഒത്തുള്ള കൂട്ടുകെട്ട് ഉണ്ടാവില്ല. ഇവർ രണ്ടും ഉൾപ്പെട്ടിട്ടുള്ള നിയമ പോരാട്ടത്തിൽ ഭാഗമാവാൻ താൽപ്പര്യം ഇല്ല എന്നും ഷെട്ടി പറയുന്നു. അതിൽ നിന്നും ഇതിനോടകം തന്നെ പിൻവാങ്ങിക്കഴിഞ്ഞു. പുതിയ പ്രൊജക്റ്റിനായി ബി.ജെ.പി., ആർ.എസ്.എസ്.ൽ നിന്നും ആവശ്യമുള്ള അനുമതി നേടും. അബുദാബിയിൽ വച്ചാവും ചിത്രീകരണം.
1000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ മഹാഭാരതം സിനിമയാക്കാൻ ആയിരുന്നു ആദ്യം ഷെട്ടി പ്ലാൻ ചെയ്തിരുന്നത്. ഇത് എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും എന്നായിരുന്നു പ്ലാൻ. നായകനായി നിശ്ചയിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞും സ്ക്രിപ്റ്റിന്മേൽ ശ്രീകുമാർ മേനോൻ നീക്കുപോക്ക് നടത്തിയില്ല എന്ന കാരണം കൊണ്ട് എം.ടി. നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു.
എന്തായാലും പുതിയ മഹാഭാരതത്തിന് മറ്റൊരു സംഘമാവും ഷെട്ടിക്കൊപ്പം എന്ന് അനുമാനിക്കാം. നടൻ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് ഇതുവരെയും താരനിർണ്ണയം പൂർത്തിയായിട്ടില്ലെന്നും നിലവിൽ സ്ക്രിപ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഷെട്ടി പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.