ബോളിവുഡ് സുന്ദരി, നടി ഇല്യാന ഡിക്രൂസ് തന്റെ 34-ാം ജന്മദിനം ഇക്കഴിഞ്ഞ വ്യാഴാഴ്ച ആഘോഷിച്ചു. മുംബൈയിലെ മഹിമിലെ റൊണാൾഡോ ഡിക്രൂസ്, സമീറ ദമ്പതികളുടെ മകളാണ് ഇല്യാന. തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മാനസികമായി മുറിവേറ്റിരുന്നു ഇല്യാനക്ക്.
ജീവിതത്തെക്കുറിച്ച് നിരവധി തവണ ഇല്യാന സ്ഫോടനാത്മക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർക്ക് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ ബാധിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വിഷാദരോഗത്തിനും അടിമയായി. പലപ്പോഴും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളുണ്ടായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നിയതായി ഇവർ പറയുന്നു. ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ആവർത്തിച്ച് വന്നിരുന്നതിനാൽ ജീവിതം പോലും വിരസമായി തോന്നി.
എന്നിരുന്നാലും, മരുന്നുകളിലൂടെയും സൈക്കോതെറാപ്പിയിലൂടെയും അവർ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറി, ഇപ്പോൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുണ്ട് ഇല്യാനയ്ക്ക്. 2006 ൽ 'ദേവദാസു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇല്യാന അഭിനയ ജീവിതം ആരംഭിച്ചത്. മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയർ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Ileana D'cruz