HOME » NEWS » Film » MOVIES B UNNIKRISHNAN COMMENT AGAINST MINNAL MURALI SET ATTACK JJ

ഇവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌? ശക്തമായ നടപടി വേണം: ബി. ഉണ്ണികൃഷ്ണൻ

B UnniKrishnan on Minnal Murali set attack | സംവിധായകൻ ബേസിൽ ജോസഫിനും നിർമാതാവ് സോഫിയ പോളിനും മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം നൽകുന്നതായും അദ്ദേഹം അറിയിച്ചു.

News18 Malayalam | news18
Updated: May 25, 2020, 3:42 PM IST
ഇവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌? ശക്തമായ നടപടി വേണം: ബി. ഉണ്ണികൃഷ്ണൻ
News18
  • News18
  • Last Updated: May 25, 2020, 3:42 PM IST
  • Share this:
ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിക്കായി സെറ്റ് ചെയ്ത പള്ളി തകർത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണൻ. വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങി ലക്ഷങ്ങൾ മുടക്കി നിർമിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധർ തകർത്തതെന്ന് അദ്ദേഹം പറഞ്ഞു.

ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണെന്നും അദ്ദേഹം ചോദിച്ചു.

ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്,



വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം.

സംവിധായകൻ ബേസിൽ ജോസഫിനും നിർമാതാവ് സോഫിയ പോളിനും മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം നൽകുന്നതായും അദ്ദേഹം അറിയിച്ചു.

First published: May 25, 2020, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories