ബാഹുബലി ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക മീഡിയ വർക്സ് കേരള ചരിത്രം സിനിമയാക്കാൻ ഒരുങ്ങുന്നു. മലയാളിയായ മനു എസ്. പിള്ള രചിച്ച 'ദി ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രവൻകൂർ' എന്ന പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുങ്ങുക. ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ പുസ്തകമാണിത്. ഭാരതത്തിലേക്ക് വന്ന പോർച്ചുഗീസ് നാവികൻ വാസ്കോ ഡാ ഗാമയിൽ നിന്നുമാണ് നോവലിന്റെ തുടക്കം. ശേഷം ഗാമയുടെ സുഗന്ധ വ്യഞ്ജനങ്ങൾക്കായുള്ള പുറപ്പാടിനെപ്പറ്റിയും പറയുന്നു.
തിരുവിതാംകൂറിലെ അവസാന റാണിയും, രാജാ രവി വർമ്മയുടെ കൊച്ചുമകളുമായ സേതു ലക്ഷ്മി ഭായിയുടെ ജീവിതത്തിലേക്കാണ് പിന്നീടുള്ള യാത്ര. ഇവരും ഇളമുറ റാണിയായ സേതു പാർവതി ഭായിയും തമ്മിലുള്ള പോരും വിവരിക്കപ്പെടുന്നു. വിക്ടോറിയൻ പുരുഷ മേൽക്കോയ്മയ്ക്കു വഴിമാറിയ കേരളത്തിലെ സ്ത്രീ പിന്തുടർച്ചാവകാശം ആഴത്തിൽ വിശകലനം ചെയ്യുന്നു.
ചരിത്രാധിഷ്ഠിതമായ കഥയാവുമിത്. ഇനി രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ പുസ്തകത്തിനുമേലുള്ള അവകാശം നിശ്ചിത കാലത്തേക്ക് വാങ്ങും. ഇക്കാലയളവിൽ തിരക്കഥ, ചിത്രത്തിൻറെ ഫോർമാറ്റ് എന്നിവ നിശ്ചയിക്കപ്പെടും. രണ്ടാം ഘട്ടത്തിൽ, നിർമ്മാണം ആരംഭിച്ച ശേഷം ഇവർ പുസ്തകത്തിന്റെ മൊത്തത്തിലുള്ള അവകാശം നേടിയെടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.