സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാബ ദക്ഷിണ കൊറിയയില്‍ പ്രദർശനത്തിന്

Baba from Sanjay Dutt Productions up for screening in South Korea | രാജ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം

news18-malayalam
Updated: August 25, 2019, 8:54 AM IST
സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാബ ദക്ഷിണ കൊറിയയില്‍ പ്രദർശനത്തിന്
Baba from Sanjay Dutt Productions up for screening in South Korea | രാജ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം
  • Share this:
സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച മറാത്തി ചിത്രം ബാബ ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിനെത്തി. ഇന്‍ഡിവുഡ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വർക്കാണ് ചിത്രം റിലീസിനെത്തിച്ചത്. ഇതാദ്യമായാണ് ഒരു മറാത്തി ചിത്രം ദക്ഷിണകൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് 2ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു.

ഒരു സാധാരണ മറാത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദീപക് ഡോബ്രിയാണ് നായകന്‍. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ബാലതാരം ആര്യന്‍ മേഘ്ജിയും കയ്യടി നേടിയിരുന്നു. രാജ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. നന്ദിത ധുരി, അഭിജിത് ഖണ്ട്‌ഖേക്കര്‍, സ്പ്രുഹ ജോഷി, ചിത്തരഞ്ജന്‍ ഗിരി, ജയന്ത് വാഡ്കര്‍, ശൈലേഷ് ഡാത്താര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ദക്ഷിണ കൊറിയയില്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ബാബ'. മലയാള ചിത്രം ഉയരെയാണ് ഇതിനു മുമ്പ് ഇന്‍ഡിവുഡ് കൊറിയയില്‍ വിതരണത്തിനെത്തിച്ചത്.

First published: August 25, 2019, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading