നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബാബു ആന്റണിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ഹോളിവുഡിലും ഉണ്ട് കോൺടാക്റ്റ്

  ബാബു ആന്റണിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ഹോളിവുഡിലും ഉണ്ട് കോൺടാക്റ്റ്

  Babu Antony enters Hollywood | ഒട്ടനവധി ആക്ഷൻ, ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടാകും

  കായംകുളം കൊച്ചുണ്ണിയിലെ ബാബു ആന്റണി

  കായംകുളം കൊച്ചുണ്ണിയിലെ ബാബു ആന്റണി

  • Share this:
   കൊച്ചുണ്ണിക്ക്‌ അടിതടകൾ പഠിപ്പിച്ചു കൊടുക്കുന്ന തങ്ങൾ. ഒരു കാലത്തെ പകരക്കാരനില്ലാത്ത ആക്ഷൻ ഹീറോ വില്ലനായി മലയാളത്തിൽ തിളങ്ങിയ ബാബു ആന്റണിയുടെ അതി ശക്തമായ തിരിച്ചു വരവായിരുന്നു കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ വേഷം. അതൊരു പുതിയ ആരംഭത്തിന്റെ തുടക്കം ആയി വേണം കാണാൻ. ഇപ്പോഴിതാ ബാബു ആന്റണി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. 'ബുള്ളറ്സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ്' എന്ന ചിത്രത്തിൽ ബാബു ആന്റണി വേഷമിടും. നിലവിൽ കാലിഫോർണിയയിലെ പിറ്റസ്ബർഗിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നായകന്റെ സുഹൃത്തിന്റെ വേഷമാണ്. മിക്സഡ് മാർഷ്യൽ ആർട്സ് ജേതാവ് റോബർട്ട് ഫർഹാം പ്രധാന കഥാപാത്രമായെത്തും.   ഒട്ടനവധി ആക്ഷൻ, ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടാകും. കരാട്ടെ ലോക ചാമ്പ്യൻ റോബർട്ട് പാർഹം, ലോക ബോക്സിങ് ചാമ്പ്യൻ ടോണി ദി ടൈഗർ ലോപ്പസ് എന്നിവർക്കൊപ്പം ബാബു ആന്റണി സംഘട്ടനങ്ങളിൽ മാറ്റുരയ്ക്കും. വാറൻ ഫോസ്റ്റർ സംവിധാനം. 1986ൽ പുറത്തിറങ്ങിയ ചിലമ്പിലൂടെ അഭിനയ ജീവിതം ആരംഭിച്ച ബാബു ആന്റണി നീളൻ മുടിയും, കരുത്തുറ്റ ആക്ഷൻ രംഗങ്ങളുമായി 80, 90കളിലെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. വൈശാലി, കാർണിവൽ, കമ്പോളം, അറേബ്യ, ചന്ത തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള എന്നെ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

   First published: