സുകുവേട്ടനൊപ്പം അഭിനയിച്ചത് പോലെ തന്നെയാണ് പൃഥ്വിക്കൊപ്പവും; ബാബു ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മല്ലികാ സുകുമാരന്റെ മറുപടി

Babu Antony recollects fond memories with Sukumaran and Prithviraj Sukumaran | പൃഥ്വിരാജ് ചിത്രമായ എസ്രയിലെ റബ്ബി ഡേവിഡ് ബെന്യാമിൻ ആയി ബാബു ആന്റണി വേഷമിട്ടിരുന്നു

news18-malayalam
Updated: October 8, 2019, 7:48 PM IST
സുകുവേട്ടനൊപ്പം അഭിനയിച്ചത് പോലെ തന്നെയാണ് പൃഥ്വിക്കൊപ്പവും; ബാബു ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മല്ലികാ സുകുമാരന്റെ മറുപടി
ബാബു ആന്റണി, പൃഥ്വിരാജ്
  • Share this:
പൃഥ്വിരാജ് ചിത്രമായ എസ്രയിലെ റബ്ബി ഡേവിഡ് ബെന്യാമിൻ ആയി ബാബു ആന്റണി വേഷമിട്ടിരുന്നു. പൃഥ്വിക്കൊപ്പം എത്തുന്നതിനും വളരെ മുൻപ് അച്ഛൻ സുകുമാരനൊപ്പം ബാബു ആന്റണി ഒരു പിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. അച്ഛൻ സുകുമാരനൊപ്പം അഭിനയിക്കുന്ന ഫീലാണ് മകനൊപ്പം ചിത്രങ്ങൾ ചെയ്യുമ്പോഴും ഉള്ളതെന്ന് ബാബു ആന്റണി ഒരു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഇതിന് മല്ലിക സുകുമാരൻ മറുപടിയും നൽകിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

"ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ പൂനെയിൽ മടങ്ങി എത്തുന്നത് എസ്രയുടെ ഷൂട്ടിങ്ങിനാണ്. ഞാൻ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് ഇവിടെ നിന്നാണ്. എന്റെയുള്ളിൽ സിനിമ വളർത്തിയതും ഫിലിം ഇന്സ്ടിട്യൂട്ടുമായുള്ള ബന്ധമാണ്. ഞാൻ ഹീറോയായി അഭിനയിച്ച പല ചിത്രങ്ങളിലും സുകുവേട്ടൻ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മകൻ പൃഥ്വിക്കിപ്പം അഭിനയിച്ചതും നല്ലൊരു അനുഭവമാണ്. ഇന്ത്യൻ സിനിമയിലെ മൂന്നു തലമുറയോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞതൊരു ഭാഗ്യമായി കാണുന്നു. വിരമിക്കുന്നതിനു മുൻപ് അടുത്ത തലമുറക്കൊപ്പവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു," ബാബു ആന്റണിയുടെ കുറിപ്പിങ്ങനെ.

കമന്റ്‌ സെക്ഷനിൽ ഒട്ടും പ്രതീക്ഷിക്കാതെ മല്ലികാ സുകുമാരൻ മറുപടി നൽകുന്നുണ്ട്. 'നന്ദി ബാബു. ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.First published: October 8, 2019, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading