• HOME
  • »
  • NEWS
  • »
  • film
  • »
  • Kaaliyan | 'കാളിയൻ' ഒഡിഷനിൽ പങ്കെടുക്കുന്ന അമ്മ; നിർമ്മാതാവിന്റെ ഒപ്പം കൂടി കുഞ്ഞാവ

Kaaliyan | 'കാളിയൻ' ഒഡിഷനിൽ പങ്കെടുക്കുന്ന അമ്മ; നിർമ്മാതാവിന്റെ ഒപ്പം കൂടി കുഞ്ഞാവ

Kaaliyan| പൃഥ്വിരാജ് ചിത്രത്തിന്റെ ഓഡിഷനിൽ തന്റെ അമ്മ പങ്കെടുക്കവെ നിർമ്മാതാവുൾപ്പെടെയുള്ളവരുടെ മനം കവർന്ന് കുഞ്ഞുവാവ

  • Share this:
    കൊച്ചിയിൽ വച്ച് നടന്ന പൃഥ്വിരാജ് (Prithviraj) ചിത്രം 'കാളിയൻ' (Kaaliyan) ഓഡിഷന് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ വാരത്തിന്റെ പകുതിയിൽ ആരംഭിച്ച ഓഡിഷന് സ്ത്രീ-പുരുഷ ഭേദമന്യേ വൻ പ്രതികരണമായിരുന്നു ലഭിച്ചത്. അതിനിടെ അണിയറക്കാർ പുറത്തുവിട്ട ഒരു വീഡിയോയിൽ സിനിമയിൽ അഭിനയിക്കാതെ തന്നെ താരമായിരിക്കുകയാണ് ഈ കുഞ്ഞാവ. ഓഡിഷൻ വേദിയിൽ കുഞ്ഞാവയും ഉണ്ടായിരുന്നു. പങ്കെടുക്കാനെത്തിയത് കുഞ്ഞിന്റെ അമ്മയാണ്. തന്റെ കുഞ്ഞുമകളെ പുറത്തേൽപ്പിച്ചു പോയെങ്കിലും, അന്നേരം കൊണ്ട് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ വാവ കയ്യിലെടുത്തു.

    നിർമ്മാതാവിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യം ഈ വീഡിയോയിൽ കാണാം. തിരികെ വന്ന അമ്മയെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. തനിക്ക് വളരെ മികച്ച എക്സ്പീരിയൻസ് ആണ് ഈ ഓഡിഷനിൽ നിന്നും ലഭിച്ചതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. Poffactio പുറത്തുവിട്ട വീഡിയോ ചുവടെ:



    അടുത്തിടെ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വൻ ബജറ്റ് ചിത്രം 'കാളിയന്റെ' പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതായും കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

    ബി.ടി. അനിൽ കുമാറിന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥയാണ് പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം അത്യന്തം അധ്വാനം ആവശ്യപ്പെടുന്ന ശക്തമായ ദൗത്യമാണ്.

    റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളും വിഷ്വൽ ഇഫക്റ്റുകളുടെ ഉപയോഗവും സമന്വയിപ്പിച്ച് വലിയ തോതിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കാളിയന്റെ’ പ്രീ-പ്രൊഡക്ഷൻ ജോലികളിൽ നിർമ്മാതാക്കൾ തെല്ലും കുറവുവരുത്തുന്നില്ല. പ്രേക്ഷകർക്ക് ഗംഭീരമായ അനുഭവം നൽകാനും സിനിമ തയാറെടുത്തുകഴിഞ്ഞു. സിനിമയുടെ ആഖ്യാന രീതിയിൽ കമേഴ്‌സ്യൽ ആക്ഷൻ ഫിലിം മേക്കിംഗിന്റെ ഘടകങ്ങൾ ഒത്തുചേർന്നിരിക്കുന്നതായി ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.

    2018 ൽ നിർമ്മാതാക്കൾ രസകരമായ ഒരു ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയിരുന്നു. കാളിയന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം ബാഹുബലിയിലെ 'കട്ടപ്പയായി' ശ്രദ്ധ നേടിയ സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    വേണാട് പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായ കാളിയന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. 'കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്, പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്,' സംവിധായകൻ മഹേഷ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.

    Summary: Audition for Prithviraj movie 'Kaaliyan' saw rousing reception. A video from the venue has now been dropped which shows a toddler winning many hearts while her mom was being auditioned
    Published by:user_57
    First published: