ഇന്റർഫേസ് /വാർത്ത /Film / 'ആ രണ്ടു കട്ടൗട്ടും ഞാൻ കാശുമുടക്കി വച്ചതല്ലേ?' വാസ്തവം വെളിപ്പെടുത്തി നടൻ ബൈജു

'ആ രണ്ടു കട്ടൗട്ടും ഞാൻ കാശുമുടക്കി വച്ചതല്ലേ?' വാസ്തവം വെളിപ്പെടുത്തി നടൻ ബൈജു

ബൈജുവിന്റെ കട്ട്ഔട്ട്

ബൈജുവിന്റെ കട്ട്ഔട്ട്

Baiju's hilarious revelation | സംവിധായകനോടൊപ്പം ഫേസ്ബുക് ലൈവിൽ എത്തിയ ബൈജു സത്യം തുറന്നു പറഞ്ഞു

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരത്തെ തിയേറ്ററിൽ ബൈജുവിന്റെ രണ്ട് ഫുൾ സൈസ് കട്ട്ഔട്ട്. മേരാ നാം ഷാജി തിയേറ്ററിൽ എത്തുന്നതിന് തൊട്ടു മുൻപ് ഈ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ സംവിധായകനോടൊപ്പം ഫേസ്ബുക് ലൈവിൽ എത്തിയ ബൈജു സത്യം തുറന്നു പറഞ്ഞു. രണ്ടും താൻ തന്നെ പണം മുടക്കി ചെയ്യിച്ചതാണ്. ഒരെണ്ണം 15,000 രൂപ എന്നും താരജാഡകളില്ലാതെ ഈ താരം പറയുന്നു. തനിക്ക് ഫാൻസ്‌ അസോസിയേഷൻ ഇല്ലെന്ന് പറയാനും ബൈജുവിന് മടിയില്ല. പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായ ബൈജു ഈ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ലൂസിഫറിലും ഒരു നല്ല കഥാപാത്രമായി ബൈജുവുണ്ട്.

  മൂന്നു ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു. ഷാജി ഉസ്മാൻ, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ.

  First published:

  Tags: Asif Ali-Biju Menon-Baiju, Baiju actor, Mera Naam Shaji, Mera Naam Shaji FDFS, Mera Naam Shaji movie, Mera Naam Shaji movie review, Nadirsha