ഒരുപാട് അനുഭവങ്ങളുണ്ട്, ഒരു പക്ഷെ എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങൾ; ബാലചന്ദ്ര മേനോൻ മനസ്സ് തുറക്കുന്നു

Balachandra Menon goes candid in Filmy Fridays | ആദ്യ എപ്പിസോഡ്, 'എന്നെ തിരയുന്ന ഞാൻ', ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു

news18india
Updated: April 13, 2019, 12:51 PM IST
ഒരുപാട് അനുഭവങ്ങളുണ്ട്, ഒരു പക്ഷെ എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങൾ; ബാലചന്ദ്ര മേനോൻ മനസ്സ് തുറക്കുന്നു
Balachandra Menon goes candid in Filmy Fridays | ആദ്യ എപ്പിസോഡ്, 'എന്നെ തിരയുന്ന ഞാൻ', ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു
  • Share this:
സത്യം പറയാൻ, കള്ളം പറയാതിരിക്കാൻ, ആരെയും ഹർട്ട് ചെയ്യാതിരിക്കാൻ എന്നാൽ പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്തു പറയണം എന്ന് വിശ്വാസമുള്ളതു കൊണ്ട്, ബാലചന്ദ്ര മേനോൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഇനി എല്ലാ വെള്ളിയാഴ്ചകളിലും സിനിമാ റിലീസ് മാത്രമല്ല. അതെ ദിവസം തനിക്കു പറയാനുള്ള കാര്യങ്ങളുമായി ബാലചന്ദ്ര മേനോൻ പ്രേക്ഷകർക്ക് മുൻപിൽ എത്തും. 'ഫിൽമി ഫ്രൈഡെയ്‌സ്' എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിൽ ആണ് ബാലചന്ദ്ര മേനോൻ ഈ പരിപാടിയുമായെത്തുന്നത്. ആദ്യ എപ്പിസോഡ്, 'എന്നെ തിരയുന്ന ഞാൻ', ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു. അതിൽ തന്റെ അനുഭവങ്ങളെപ്പറ്റി ബാലചന്ദ്ര മേനോൻ പറയുന്നതിങ്ങനെ."40 വർഷങ്ങൾ എനിക്ക് നൽകിയ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഒരു പക്ഷെ എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങൾ. പലതും ഞാൻ പല്ലു കടിച്ചു സഹിച്ചിട്ടുണ്ട്. ചിലപ്പോ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ കാണുന്ന ആത്മവിശ്വാസമൊന്നും ആ കാലത്ത് ഉണ്ടാവണമെന്നില്ല. പരീക്ഷണങ്ങളുടെ വലിയ ഘോഷയാത്ര ആയിരുന്നെന്റെ ജീവിതം."

ആദ്യ കാല സിനിമ പ്രവേശവും, സ്കൂൾ കാലത്തെ അനുഭവങ്ങളും, കുട്ടിക്കാലവും ബാലചന്ദ്ര മേനോൻ അയവിറക്കുകയാണ്. ആദ്യ അഭിനയ അനുഭവം എങ്ങനെ തന്നെ സംവിധാനത്തിലേക്ക് എത്തിച്ചു എന്നും ബാലചന്ദ്ര മേനോൻ വിവരിക്കുന്നു. ഇത് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് എപ്പിസോഡ് തീരുന്നു. കൂടുതൽ വിഷയങ്ങളുമായി ബാലചന്ദ്ര മേനോൻ വെള്ളിയാഴ്ചകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

First published: April 13, 2019, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading