മോദി 'ഭയങ്കര ചെയ്ത്തല്ലേ എനിക്കിട്ടു ചെയ്തത്': ബാലചന്ദ്ര മേനോൻ

Balachandra Menon post on Narendra Modi | നരേന്ദ്ര മോദിയും ബാലചന്ദ്ര മേനോനുമായി എന്താണ് ബന്ധം?

news18india
Updated: April 1, 2019, 6:56 PM IST
മോദി 'ഭയങ്കര ചെയ്ത്തല്ലേ എനിക്കിട്ടു ചെയ്തത്': ബാലചന്ദ്ര മേനോൻ
ബാലചന്ദ്ര മേനോൻ
  • Share this:
നരേന്ദ്ര മോദിയും ബാലചന്ദ്ര മേനോനുമായി എന്താണ് ബന്ധം? മോദി യൂട്യൂബ് ചാനൽ തുറക്കുന്ന വാർത്തക്കൊപ്പം പോസ്റ്റ് ഇട്ടിരിക്കുന്ന ബാലചന്ദ്ര മേനോനെ കാണുന്നവർ ചോദിച്ചു പോകു. മലയാള സിനിമയിൽ വെട്ടിത്തുറന്നു പറച്ചിൽ നടത്തുന്ന മേനോന് ഇത്തവണ നരേന്ദ്ര മോദി തന്നോട് ചെയ്ത 'ചെയ്ത്തിനെപ്പറ്റിയാണ്' പറയാനുള്ളത്. അതാണ് അദ്ദേഹത്തിന്റെ പോസ്റ്റും. മോദി പരാമർശം വരുന്ന കുറിപ്പിലെ ഭാഗം ആണിത്.

"...ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? "

എന്നതാണെന്നോ ?
ഭയങ്കര 'ചെയ്ത്തല്ലേ' എനിക്കിട്ടു ചെയ്തത് .

ഞാൻ "fimy FRIDAYS " എന്ന പേരിൽ എന്റെ യൂ ട്യൂബിൽ ഒരു പുതിയ പ്രോഗ്രാം തുടങ്ങാൻ പോവുകയാണ് . എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്ക്കാരമാണ് സംഗതി പ്രാരംഭ പണികളൊക്കെ കഴിഞ്ഞു .വരുന്ന ഏപ്രിൽ 12 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാൻ നിങ്ങളോടൊപ്പമുണ്ടാവും . അപ്പോഴാണ് മോഡി യൂ ട്യൂബ് തുടങ്ങുന്നു എന്ന വാർത്ത ഞാൻ വായിക്കുന്നത് .
ഇനി പറ .. ഞാൻ ' വളവളാ' പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ?എന്നാലും പ്രിയപ്പെട്ട മോദി ...സിനിമയിൽ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളിൽ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തെരഞ്ഞെടുപ്പുവേളയിൽ, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല .

എനിക്ക് മനസ്സിലാകാത്തത് എന്റെ യു ട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണ്.

എന്തായാലും ഞാൻ പിന്നോട്ടില്ല ഏപ്രിൽ 12 ന് തന്നെ എന്റെ വള്ളം ഇറക്കും . അല്ലെങ്കിത്തന്നെ എന്റെ ഫേസ്ബുക്ക് മിത്രങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനു മടിക്കണം ?

മറക്കല്ലേ ; ഏപ്രിൽ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി"

First published: April 1, 2019, 6:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading