നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മറ്റുള്ളവർ വലുതായി കാണുന്ന പ്രശ്നങ്ങൾ പോലും സത്യൻ ഒരു ചിരി കൊണ്ട് കൈകാര്യം ചെയ്യും'; സത്യൻ അന്തിക്കാടിനെപ്പറ്റി ബാലചന്ദ്ര മേനോൻ

  'മറ്റുള്ളവർ വലുതായി കാണുന്ന പ്രശ്നങ്ങൾ പോലും സത്യൻ ഒരു ചിരി കൊണ്ട് കൈകാര്യം ചെയ്യും'; സത്യൻ അന്തിക്കാടിനെപ്പറ്റി ബാലചന്ദ്ര മേനോൻ

  Balachandra Menon on the ease of working with Sathyan Anthikkad | ഒരേ കാലഘട്ടത്തിൽ മലയാള സിനിമയിലെ മികച്ച സംവിധായകരായി തിളങ്ങിയ രണ്ടു പേർ; ബാലചന്ദ്ര മേനോനും സത്യൻ അന്തിക്കാടും

  • Share this:
   ഒരേ കാലഘട്ടത്തിൽ മലയാള സിനിമയിലെ മികച്ച സംവിധായകരായി തിളങ്ങിയ രണ്ടു പേർ; ബാലചന്ദ്ര മേനോനും സത്യൻ അന്തിക്കാടും. വർഷങ്ങൾക്കിപ്പുറം ബാലചന്ദ്ര മേനോൻ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഫിൽമി ഫ്രൈഡെയ്‌സുമായി യൂട്യൂബ് ചാനലിൽ എത്തുമ്പോൾ, അതിൽ ഓർമ്മകൾ അയവിറക്കുകയാണ് സത്യൻ അന്തിക്കാട്. എന്നാൽ അതോടൊപ്പം സത്യൻ അന്തിക്കാട്-ബാലചന്ദ്ര മേനോൻ കൂട്ടുകെട്ടിനെപ്പറ്റി ഫേസ്ബുക് പോസ്റ്റിലൂടെ ബാലചന്ദ്ര മേനോൻ ചില കാര്യങ്ങൾ പങ്കു വയ്ക്കുന്നു, ഇനിയും ആ കൂട്ടായ്മയുടെ തിരിച്ചു വരവ് പ്രത്യാശിച്ചു കൊണ്ട്. പോസ്റ്റിലേക്ക്.

   1975- 76 കാലഘട്ടത്തിലാണ് ഞാൻ പത്രപ്രവർത്തകനായി മദിരാശിയിലെത്തുന്നത് .75 ൽ ഞാൻ ആദ്യമായി പരിചയപ്പെടുമ്പോൾ സത്യൻ ഡോക്ടർ ബാലകൃഷ്ണൻ എന്ന സംവിധായകന്റെ സഹായി ആയിരുന്നു . ആദ്യമായി പരിചയപ്പെടുന്നതും എന്റെ ഓർമ്മ ശരിയാണെങ്കിൽ ഡോക്ടറുടെ ക്ലിനിക്കിൽ വെച്ചാണ്. അന്നു തന്നെ തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് സത്യൻ എന്റെ ശ്രദ്ധ പിടിച്ചു പറ്റി. ഞങ്ങൾ ആദ്യമായി സിനിമയിൽ സഹകരിക്കുന്നത് "കുടുംബപുരാണം" എന്ന ചിത്രത്തിന് വേണ്ടിയാണ്. തമിഴ് ചിത്രമായ 'സംസാരം അത് മിൻസാരം' എന്ന ചിത്രത്തെ ആധാരമാക്കിയുള്ള ഒരു കഥയായിരുന്നു അത്. അതിൽ രഘുവരൻ ചെയ്ത ഒരു വില്ലൻ കഥാപാത്രമായിരുന്നു എനിക്കുദ്ദേശിച്ചിരുന്നത്. എന്നാൽ അത്രയും 'വില്ലനി' എന്നിൽ നിന്ന് ആൾക്കാർ പ്രതീക്ഷിക്കുമോ എന്ന ഒരു സംശയം ഞങ്ങൾക്കുണ്ടായി. അതുകൊണ്ടു, 'വില്ലനിയെ' നിരുപദ്രവമായ കോമഡിയായി മാറ്റിയുള്ള ഒരു സമീപനമാണ് സത്യൻ സ്വീകരിച്ചത്. അത് വലിയ വിജയമാവുകയും ചെയ്തു.   അതിൽ പിന്നെ സസ്നേഹം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലും ഞാൻ സഹകരിച്ചു. മറ്റുള്ള സംവിധായകരെ അപേക്ഷിച്ചു നോക്കുമ്പോൾ സത്യനോടൊപ്പം സഹകരിക്കാൻ ഒരു നടൻ എന്ന നിലയിൽ ഒരു പ്രത്യേക സുഖമുണ്ട്. ഒന്നാമത്, നമുക്ക് നമ്മുടെ ആശയങ്ങളെ യഥേഷ്ടം ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം സത്യൻ തരും. ഈ മൂന്നു ചിത്രങ്ങൾ സഹകരിച്ചിട്ടും ഒരു മുഷിഞ്ഞ നിമിഷം എനിക്കോർക്കാനില്ല എന്നുള്ളതാണ് എടുത്തു പറയേണ്ട കാര്യം.. മറ്റുള്ളവർ വലുതായി കാണുന്ന പ്രശ്നങ്ങൾ പോലും സത്യൻ ഒരു ചിരി കൊണ്ട് കൈകാര്യം ചെയ്യും. അതുകൊണ്ടുതന്നെ സ്നേഹപ്പൂർവ്വം ഞാൻ സത്യനെ വിശേഷിപ്പിക്കുന്നത് "FEATHER TOUCH DIRECTOR" എന്നാണ് .
   സത്യന്റെ മറ്റൊരു പ്രത്യേകത സത്യൻ ഒരു എടുത്തു ചട്ടക്കാരനല്ല എന്നതാണ്. എന്തും ആലോചിച്ചു മാത്രമേ തീരുമാനിക്കൂ. ആ ശ്രദ്ധ കൊണ്ടാണ് തന്റെ തീരുമാനങ്ങൾ ശരിയാണെന്നു സത്യന് തെളിയിക്കാൻ കഴിഞ്ഞത്തും എന്ന് ഞാൻ കരുതുന്നു.   സത്യൻ " filmy Fridays" പതിവായി കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം. അതേപ്പറ്റി കുറിച്ച വാക്കുകൾക്കും നന്ദി.
   ഞങ്ങൾ ഒരുമിച്ചു സഹകരിക്കുന്ന അടുത്ത ചിത്രം .....ആ കാത്തിരിപ്പ് അടുത്തു തന്നെ സഫലമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങിനെ ആഗ്രഹിച്ചാൽ തന്നെ ഞങ്ങളെയോ ഇവിടുത്തെ പ്രേക്ഷകരെയോ കുറ്റം പറയാനാവില്ലല്ലോ....

   First published:
   )}