സ്റ്റേജിലിരുന്ന് ഞാൻ മൂത്രം ഒഴിച്ചു; ബാലചന്ദ്ര മേനോൻ തുറന്നു പറയുന്നു

Balachandra Menon recalls the time he peed on stage | ഇദ്ദേഹം പറയാൻ പോകുന്നത് ആരെയും അന്താളിപ്പിക്കുന്ന ഒരു കാര്യമാണ്

news18india
Updated: April 19, 2019, 5:27 PM IST
സ്റ്റേജിലിരുന്ന് ഞാൻ മൂത്രം ഒഴിച്ചു; ബാലചന്ദ്ര മേനോൻ തുറന്നു പറയുന്നു
ബാലചന്ദ്ര മേനോൻ
  • Share this:
പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയും എന്ന് ബാലചന്ദ്ര മേനോൻ വ്യക്തമാക്കിയപ്പോൾ പ്രേക്ഷകർ ഇത്രേം പ്രതീക്ഷിച്ചിരുന്നോ? എല്ലാ വെള്ളിയാഴ്ചയും തന്റെ യൂട്യൂബ് ചാനലിൽ ചില തുറന്നു പറച്ചിലുകളുമായെത്തുന്ന ബാലചന്ദ്ര മേനോന്റെ പരിപാടിയുടെ രണ്ടാം എപ്പിസോഡിൽ ഇദ്ദേഹം പറയാൻ പോകുന്നത് ആരെയും അന്താളിപ്പിക്കുന്ന ഒരു കാര്യമാണ്. ഇന്ന് വൈകുന്നേരം ഏഴു മണിക്കിറങ്ങുന്ന വീഡിയോയുടെ പ്രൊമോയിലാണ് ബാലചന്ദ്ര മേനോൻ ഇത്തരമൊരു വെട്ടിത്തുറന്നു പറച്ചിൽ നടത്തുന്നത്."എന്തും വരട്ടെ എന്ന് കരുതി ഞാൻ സ്റ്റേജിലിരുന്നാ കർമ്മം അങ്ങ് നടത്തി. സ്റ്റേജിലിരുന്ന് ഞാൻ മൂത്രമൊഴിച്ചു. മൂത്രമൊരു ചാലായി ഒലിച്ചു പോകുന്നത് കാണാം. പുറത്തു നല്ല മഴ പെയ്തു കൊണ്ടിരിക്കയാണ്." ഇവിടെ കട്ട്. സംഭവം എന്താണെന്ന് അറിയണമെങ്കിൽ ഏഴു മണിക്ക് യൂട്യൂബ് ചാനലിൽ കയറി നോക്കിത്തന്നെയാകണം.

ഫിൽമി ഫ്രൈഡെയ്‌സ്' എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിൽ ആണ് ബാലചന്ദ്ര മേനോൻ ഈ പരിപാടിയുമായെത്തുന്നത്. ആദ്യ എപ്പിസോഡ്, 'എന്നെ തിരയുന്ന ഞാൻ', കഴിഞ്ഞ ആഴ്ച ഈ ദിവസം പുറത്തു വന്നു. അതിൽ തന്റെ അനുഭവങ്ങളെപ്പറ്റിയും, സ്‌കൂൾ, ബാല്യ കാലങ്ങളെപ്പറ്റിയുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

First published: April 19, 2019, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading