നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വെയിലേറ്റ് പണിയെടുക്കുന്ന പോലീസുകാർക്ക് നടൻ ബാലയുടെ സ്നേഹോപഹാരം

  വെയിലേറ്റ് പണിയെടുക്കുന്ന പോലീസുകാർക്ക് നടൻ ബാലയുടെ സ്നേഹോപഹാരം

  Bala's sweet gesture to policemen under the searing sun | ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ബാല കേക്ക് മുറിച്ചു വിളമ്പുന്നത്

  • Share this:
   വേനൽക്കാലം തീരാൻ ഒന്നര മാസത്തിൽ കൂടുതൽ ഉള്ളപ്പോൾ ദിവസേന രണ്ടും മൂന്നും ഡിഗ്രി ചൂട് കൂടുന്ന വാർത്തയാണ് മലയാളികളെ തേടിയെത്തുന്നത്. പൊരി വെയിലത്ത് പണിയെടുക്കുന്നവരുടെ അവസ്ഥ ഭയാനാകാം എന്നല്ലാതെ പറയാൻ വയ്യാത്ത അവസ്ഥ. രാവിലെ 11 മുതൽ 3 മണി വരെ വെയിലത്ത് പണിയെടുക്കുന്നത് നിരോധിച്ചുവെങ്കിലും കർമ്മനിരതരായി ചിലരെ ഈ നേരങ്ങളിൽ നമുക്ക് കാണാം. പോലീസുകാർ ആണ് അതിൽ ഏറിയ പങ്കും. ജോലിയുടെ ഭാഗമായി ട്രാഫിക് ഡ്യൂട്ടിയും മറ്റും ഇവർക്ക് മാറ്റി വയ്ക്കാനാവില്ല. എന്നാൽ അവർക്കാദരമായി മധുരം വിളമ്പുകയാണ് നടൻ ബാല.   ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ബാല കേക്ക് മുറിച്ചു വിളമ്പുന്നത്. നടൻ ആണെങ്കിലും ജോലിയുടെ ഭാഗമായി വെയിൽ ഒഴിവാക്കാൻ പറ്റാത്ത ആളാണ് താനെന്ന് ബാല പറയുന്നുമുണ്ട്. ഇവർക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന വീഡിയോ താരം തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും കർമ്മനിരതരരായവർക്കൊരു സല്യൂട്ട്. കൂടാതെ ചൂട് കൂടിയ സമയങ്ങളിൽ പൊതു ജനവും വെയിലത്തിറങ്ങാതെ സൂക്ഷിക്കണം എന്ന സന്ദേശവും ബാല നൽകുന്നു.

   പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് ബാലയുടെ ഏറ്റവും പുതിയ ചിത്രം.

   First published:
   )}