നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നാറ്റിച്ച്... പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ച്'; ടൊവിനോ തോമസ് വക ജന്മദിനാശംസയിൽ പ്രതികരണവുമായി ബേസിൽ ജോസഫ്

  'നാറ്റിച്ച്... പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ച്'; ടൊവിനോ തോമസ് വക ജന്മദിനാശംസയിൽ പ്രതികരണവുമായി ബേസിൽ ജോസഫ്

  Basil Joseph gets a unforgettable birthday wish from Tovino Thomas | ഗോദ സംവിധായകൻ ബേസിൽ ജോസഫിന് 'മറക്കാനാവാത്ത' ജന്മദിനാശംസ നൽകി ടൊവിനോ

  ബേസിൽ ജോസഫും ടൊവിനോ തോമസും

  ബേസിൽ ജോസഫും ടൊവിനോ തോമസും

  • Share this:
   കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ പുറത്തിറങ്ങിയ മികച്ച സ്പോർട്സ് ചിത്രങ്ങളിൽ ഒന്നായിരുന്നു ടൊവിനോ തോമസ് നായകനായ ഗോദ. നവാഗത സംവിധായകനെന്ന നിലയിൽ ബേസിൽ ജോസഫിന് മികച്ച എൻട്രി കൊടുത്തൊരു ചിത്രം കൂടിയായിരുന്നു ഇത്. ഒരു നാട്ടിന്പുറത്തിന്‌ ഒരു കാലത്ത് അലങ്കാരമായിരുന്ന നാടൻ കായിക വിനോദം പോകപ്പോകെ ഇല്ലാതാവുകയും അന്നത്തെ താരങ്ങൾ അപ്രസക്തരാവുകയും ചെയ്തിടത്ത് നിന്നും തുടങ്ങിയ ത്രെഡാണ് ഗോദ അവതരിപ്പിച്ചത്.

   Also read: സണ്ണി ലിയോണിയുടെ ആദ്യ നായകൻ ഈ പ്രശസ്ത മലയാള നടൻ

   ബേസിൽ പുതിയ ചിത്രവുമായി വരുമ്പോഴും നായകൻ ടൊവിനോ തോമസ് തന്നെയാണ്. അടുത്ത ചിത്രം മിന്നൽ മുരളിയിൽ നാടൻ സൂപ്പർഹീറോ ആയി ടൊവിനോ പ്രത്യക്ഷപ്പെടും. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കടന്നു വരുന്നത്.

   ഈ ലോക്ക്ഡൗൺ നാളുകളിൽ തന്നെ സംവിധായകൻ പിറന്നാൾ ആഘോഷിച്ചു. ബേസിലിന് മറക്കാൻ പറ്റാത്ത സമ്മാനമാണ് ടൊവിനോ നൽകിയത്. ആക്ഷൻ പറയുമ്പോഴും 'പഴംപൊരി മുഖ്യം ബിഗിലെ' എന്ന വാചകം മറക്കാത്ത സംവിധായകന്റെ വിഡിയോയാണ് ടൊവിനോ പങ്കിടുന്നത്. 'നാറ്റിച്ച്... പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ച്' എന്നായിരുന്നു ഈ വീഡിയോയുടെ താഴെ ബേസിൽ ഇൻസ്റ്റാഗ്രാമിൽ നൽകിയ കമന്റ്. വീഡിയോ ചുവടെ:


   Published by:user_57
   First published:
   )}