നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | ചിരിച്ചേ, ചിരിക്കെടാ... മിന്നൽ മുരളിയിൽ ബാലതാരത്തെ അഭിനയം പഠിപ്പിച്ച് ബേസിൽ ജോസഫ്

  Minnal Murali | ചിരിച്ചേ, ചിരിക്കെടാ... മിന്നൽ മുരളിയിൽ ബാലതാരത്തെ അഭിനയം പഠിപ്പിച്ച് ബേസിൽ ജോസഫ്

  ബാലതാരത്തെ ക്യാമറയ്ക്കു മുന്നിൽ ചിരിപ്പിക്കുന്ന സംവിധായകൻ. മിന്നൽ മുരളി BTS വീഡിയോ

  മിന്നൽ മുരളി

  മിന്നൽ മുരളി

  • Share this:
   ഒരു സിനിമയ്ക്ക് പിന്നിലെ സംവിധായകന്റെ അധ്വാനത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ കാണാൻ പോകുന്ന വീഡിയോ.  സംവിധായകൻ ബേസിൽ ജോസഫ് (Basil Joseph) മിന്നൽ മുരളി (Minnal Murali) സിനിമയിലെ ബാലതാരത്തെ അഭിനയം പഠിപ്പിക്കാൻ വേണ്ടിവരുന്ന അധ്വാനം എത്രത്തോളമുണ്ടെന്ന് കാട്ടി തരുന്നു. കുട്ടിയെ ക്യാമറയ്ക്കു മുന്നിൽ നിർത്തി, ചിരിക്കുന്ന രംഗം പകർത്തുന്ന തിരക്കിലാണ് ഇവിടെ ബേസിൽ. കഥയുടെ പശ്ചാത്തലം പറഞ്ഞ് മനസ്സിലാക്കി കുട്ടിയെ ചിരിപ്പിക്കുന്ന തത്രപ്പാട് അത്ര ചെറുതൊന്നുമല്ല, കേട്ടോ. വീഡിയോ ചുവടെ കണ്ടു നോക്കാം:

   'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

   സിനിമയിലെ വില്ലൻ കഥാപാത്രമായ തമിഴ് നടൻ ഗുരു സോമസുന്ദരം പ്രേക്ഷകരുടെ കയ്യടിനേടിയിരിക്കുകയാണ്. ബൈജു, ഹരിശ്രീ അശോകൻ, പി. ബാലചന്ദ്രൻ, അജു വർഗീസ്, ജൂഡ് ആന്തണി ജോസഫ്, ഷെല്ലി കിഷോർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.   Also read: പുരുഷന്മാർക്ക് വേണ്ടി പ്രതികരിക്കാൻ ആരുണ്ട്? ചോദ്യവുമായി മിഥുൻ രമേഷിന്റെ 'ബേബി സാം'

   'രാവിലെ മുതൽ രാത്രി വരെ കഷ്‌ടപ്പെട്ടു വരുന്ന ഭർത്താവ് ഇ.എം.ഐ., ലോൺ, പലിശ, കേബിൾ, പത്രം, പാൽ എന്നിങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ തിരിച്ച് തരുന്നത് പരാതിയും പരിഭവവും മാത്രം!' ഒരു ഭർത്താവിന്റെ രോദനമാണ് ഇത്. പറയുന്നത് പ്രേക്ഷരുടെ പ്രിയ നടനും അവതാരകനുമായ മിഥുൻ രമേഷ് (Mithun Ramesh). പുതിയ സിനിമയുടെ ടീസറിൽ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് എന്ന ചോദ്യവുമായി വരുന്ന ഒരു പുരുഷനിതാ.

   ഭർത്താവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ന്യൂസ് നൈറ്റോ, ഒരു കോളം വാർത്തയോ ഉണ്ടോ? ആക്ടിവിസ്റ്റ് അല്ല, പക്ഷെ ഒരാവേശത്തിന്റെ പേരിൽ പുരുഷന്മാർക്ക് വേണ്ടി പ്രതികരിച്ചതേയുള്ളൂ എന്ന് ഈ കഥാപാത്രം പറയുന്നത് കേൾക്കാം.

   മിഥുൻ രമേഷ്, അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ, സൈന മൂവീസിലൂടെ റിലീസ് ചെയ്തു. നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ. ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.

   Summary: A BTS video from the movie Minnal Murali shows director Basil Joseph teaching the acting tips to child artiste
   Published by:user_57
   First published:
   )}