ബിയർ ഗ്രിൽസും സമ്മതിച്ചു; തലൈവർ കൊഞ്ചം സ്‌പെഷൽ

Bear Grylls calls his tryst with Rajinikanth something special | പരിപാടിയുടെ മോഷൻ പോസ്റ്റർ പങ്കിട്ടാണ് ഗ്രിൽസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: February 19, 2020, 12:25 PM IST
ബിയർ ഗ്രിൽസും സമ്മതിച്ചു; തലൈവർ കൊഞ്ചം സ്‌പെഷൽ
രജനികാന്തിനൊപ്പം ബിയർ ഗ്രിൽസ്
  • Share this:
മാൻ Vs വൈൽഡ് എന്ന പരിപാടിയിൽ ബിയർ ഗ്രിൽസിനൊപ്പം അടുത്ത അതിഥിയായി എത്തുന്നത് സ്റ്റൈൽ മന്നൻ രജിനികാന്താണ്. ഇപ്പോൾ പരിപാടിയുടെ മോഷൻ പോസ്റ്റർ പങ്കിട്ട് രജനിയെപ്പറ്റിയുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ഗ്രിൽസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം ബിയെർ ഗ്രിൽസിനൊപ്പം സാഹസിക പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖനാണ് രജനികാന്ത്. കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുർ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. ബന്ദിപ്പുർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

ലോകത്തെ ഒട്ടനവധി താരങ്ങൾക്കൊപ്പം പങ്കെടുത്തിരുന്നെങ്കിലും രജനിയോടൊപ്പമുള്ള എപ്പിസോഡ് സ്‌പെഷൽ ആണെന്നാണ് ബിയർ ഗ്രിൽസ് പറയുന്നത്.

First published: February 19, 2020, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading