• HOME
  • »
  • NEWS
  • »
  • film
  • »
  • ഇങ്ങനെയുമുണ്ടോ പണിയെടുപ്പിച്ച്‌ നട്ടെല്ല് റബ്ബറാക്കുന്ന ഒരു സംവിധായകൻ?

ഇങ്ങനെയുമുണ്ടോ പണിയെടുപ്പിച്ച്‌ നട്ടെല്ല് റബ്ബറാക്കുന്ന ഒരു സംവിധായകൻ?

Behind the scene action from Rajishas first look in Finals | പിന്നെ ആത്മാർഥത കൂടിയ ഒരു നടിയും. പോരെ പൂരം?

ഫസ്റ്റ് ലുക്കിന്റെ ചിത്രീകരണം

ഫസ്റ്റ് ലുക്കിന്റെ ചിത്രീകരണം

  • Last Updated :
  • Share this:
    ഓണചിത്രമായി തിയേറ്ററിലെത്തിയ സിനിമയാണ് രജിഷ വിജയൻറെ ഫൈനൽസ്. ഒളിമ്പിക്സ് ലക്ഷ്യമാക്കിയ ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമായിരുന്നു രജിഷ കൈകാര്യം ചെയ്തിരുന്നത്. ഷൂട്ടിങ്ങിനിടെ വീണു പരിക്ക് പറ്റിയിട്ടും രജിഷ അത് വകവയ്ക്കാതെ ചിത്രീകരണം പൂർത്തിയാക്കിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു കഷ്‌ടപ്പാടിന്റെ വീഡിയോ കൂടി പുറത്തു വന്നിരിക്കയാണ്.

    ചുവന്ന നിറത്തിലെ സൈക്ലിംഗ് ഹെൽമെറ്റ്‌ ധരിച്ച് രജിഷ പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക് ശ്രദ്ധേയമായിരുന്നു. എന്നാൽ വെറുതെ അങ്ങ് ക്യാമറക്കു പോസ് ചെയ്തതല്ല ഇപ്പറഞ്ഞ ലുക് ഒപ്പിച്ചെടുത്തത്. ഫസ്റ്റ് ലുക് ചിത്രീകരിച്ച വീഡിയോ കണ്ടാൽ അത് മനസ്സിലാവും.

    സ്റ്റുഡിയോ റൂമിൽ നിർത്താതെ സൈക്കിൾ ചവിട്ടവേ കിട്ടിയ ഏതോ ഒരു ക്ളിക്കാണ് നമ്മൾ കണ്ട ഫസ്റ്റ് ലുക്. കൂടാതെ സംവിധായകൻ പി.ആർ. അരുൺ സൈഡിൽ നിന്ന് കൊണ്ട് രജിഷക്ക് ഊർജ്ജം പകരുന്ന കമന്റു പാസാക്കുന്നതും കാണാം. ഇങ്ങനെയുമുണ്ടോ പണിയെടുപ്പിച്ച്‌ നട്ടെല്ല് റബ്ബറാക്കുന്ന ഒരു സംവിധായകൻ? അല്ലേ? നടിയുടെ ആത്മാർത്ഥത മറ്റൊരു വിഷയമാണ്.

    ഏപ്രിൽ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു.



    First published: