• HOME
 • »
 • NEWS
 • »
 • film
 • »
 • Kurup movie | കുറുപ്പിന്റെ പിന്നണി കഥകൾ അറിയാമോ? സിനിമയ്ക്ക് പിന്നിലെ പരിശ്രമങ്ങളുമായി ടീം 'കുറുപ്പ്'

Kurup movie | കുറുപ്പിന്റെ പിന്നണി കഥകൾ അറിയാമോ? സിനിമയ്ക്ക് പിന്നിലെ പരിശ്രമങ്ങളുമായി ടീം 'കുറുപ്പ്'

Behind the scenes video of Kurup movie | കുറുപ്പ് സിനിമയുടെ പിന്നണിക്കഥകൾ അണിയറപ്രവർത്തകർ പറയുന്നു

'കുറുപ്പ്' സിനിമയിൽ ദുൽഖർ

'കുറുപ്പ്' സിനിമയിൽ ദുൽഖർ

 • Last Updated :
 • Share this:
  സുകുമാര കുറുപ്പ് (Sukumara Kurup) ഇപ്പോൾ ഇവിടെയുണ്ട്? പ്രായം 75നോടടുക്കുന്ന സാഹചര്യത്തിൽ അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ? 1984 മുതൽ മലയാളി മനസ്സിൽക്കൊണ്ടു നടക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. പലപ്പോഴായി സിനിമകളിലൂടെ, ക്രൈം വാർത്തകളിലൂടെ മൂന്നരപ്പതിറ്റാണ്ട് നീളുന്ന പ്രഹേളികയായി സുകുമാര കുറുപ്പ് ഇപ്പോഴും തുടരുകയാണ്.

  സംവിധായകന്റെ മനസ്സിൽ താൻ ജനിച്ച നാൾ മുതലുള്ള 35 വർഷങ്ങൾ അലയടിച്ച ഒരു കഥ. അതും ലോകം കണ്ട പിടികിട്ടാപ്പുള്ളികളിൽ ഒരാളുടേത്. കാത്തിരിപ്പിനൊടുവിൽ ആ കഥയ്ക്ക് ഊടും പാവും നെയ്ത് ഒരു സിനിമയാവുക. അതിനായി യുവ നായകൻ തന്നെ കേട്ട മാത്രയിൽ തയ്യാറാവുക. 'കുറുപ്പ്' സിനിമയുടെ തുടക്കം ഇങ്ങനെയൊക്കെയാണ്. ഈ സിനിമയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്നറിയാൻ പൊതുജനത്തിനുള്ള ആകാംക്ഷയ്ക്കു മറുപടി തരികയാണ് ടീം 'കുറുപ്പ്'. സിനിമയുടെ പിന്നിലെ കഥകളും വിശേഷങ്ങളുമായി അണിയറപ്രവർത്തകരെത്തുന്ന വീഡിയോ പുറത്തിറങ്ങി.

  സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും നായകൻ ദുൽഖർ സൽമാനും ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ തങ്ങളുടെ മേഖലയെ മികച്ചതാക്കാൻ എത്രത്തോളം പരിശ്രമിച്ചു എന്ന് ഈ വീഡിയോ വ്യക്തമാക്കും.

  റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമയാണ് 'കുറുപ്പ്'. 35 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. വമ്പൻ ഒ.ടി.ടി. ഓഫർ ലഭിച്ചിട്ടും തിയേറ്റർ റിലീസ് തന്നെ മതിയെന്ന് ചിത്രത്തിന്റെ പിന്നണിപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.  ചാക്കോ വധകേസ് പ്രമേയമായി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചിത്രത്തിന്റെ പേര് NH47 എന്നായിരുന്നു. ബേബി സംവിധാനം ചെയ്ത NH47 ഇറങ്ങുന്നത് 1984ലാണ്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയിൽ സുധാകരൻ പിള്ള എന്ന കുറ്റവാളിയായത് നടൻ ടി.ജി. രവിയാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ കഥാപാത്രമായ റഹിം ആയത് നടൻ സുകുമാരനും.

  പിന്നെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുകുമാര കുറുപ്പ് വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്.

  ഇൻഷുറൻസ് തുകയിൽ കണ്ണുവച്ച് പണത്തിനായുള്ള അത്യാഗ്രഹം മൂത്ത അഭ്യസ്തവിദ്യനായ പുരുഷോത്തമൻ നായർ കൊലപാതകം ആസൂത്രണം ചെയ്യുന്നതാണ് കഥ.

  സുകുമാര കുറുപ്പിന്റെ തിരോധാനത്തിന് ശേഷം നാട്ടിൽ ഏറ്റവുമധികം പ്രചരിച്ച പ്ലാസ്റ്റിക് സർജറി വേർഷനാണ് ഈ സിനിമ അവലംബിച്ചത്. ദിലീപിനെ കൂടാതെ മറ്റൊരാളും നായകവേഷം പങ്കിട്ടിരുന്നു. പുരുഷോത്തമൻ പ്ലാസ്റ്റിക് സർജറി നടത്തി എന്ന് കഥയിൽ പറയുന്നതിനാൽ മറാത്തി നടൻ സുബോധ് ഭാവേയും ആ വേഷം പങ്കിട്ടിരുന്നു. ശേഷം ആനന്ദ് ശർമ്മ എന്ന പേരും സ്വീകരിക്കുന്നുണ്ട്.

  തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ആശുപത്രിയിലേക്ക് പോകാൻ ലിഫ്റ്റ് ചോദിക്കുന്ന അജ്ഞാതനായ യുവാവായി വേഷമിട്ടത് നടൻ കൃഷ്ണൻ ബാലകൃഷ്ണനാണ്.

  ഏറ്റവും പുതിയ ചിത്രത്തിൽ സുകുമാര കുറുപ്പായി ദുൽഖർ സൽമാനും, ചാക്കോയായി ടൊവിനോ തോമസും വേഷമിട്ടു.

  Summary: Here comes the making video of Kurup movie starring Dulquer Salmaan
  Published by:user_57
  First published: