നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മ് മ് മ്' എന്ന സിനിമയിലെ ഐ.എം. വിജയന്റെ  പോസ്റ്റർ പുറത്തുവിട്ട്  ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ

  'മ് മ് മ്' എന്ന സിനിമയിലെ ഐ.എം. വിജയന്റെ  പോസ്റ്റർ പുറത്തുവിട്ട്  ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ

  Bhaichung Bhutia releases the poster of IM Vijayan in Mmmmm movie | അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ്

  'മ് മ് മ്'

  'മ് മ് മ്'

  • Share this:
   ഫുട്ബോൾ താരം ഐ.എം. വിജയന്റെ സിനിമാജീവിതത്തിൽ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന 'മ്.. മ്.. മ്  ' എന്ന സിനിമയുടെ ഒരു പോസ്റ്റർ കൂടി റിലീസ് ചെയ്തു. പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും  പദ്മശ്രീ ജേതാവുമായ ബൈച്ചുങ് ബൂട്ടിയയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു.

   "ഈ പോസ്റ്റർ റിലീസ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത്, ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ ഭായിയുടെ ഏറ്റവും പുതിയ ചിത്രമായ ഉം .. എന്ന സിനിമയാണ് ഇത്. ഇതിൽ  നായകനായാണ് അദ്ദേഹം  അഭിനയിക്കുന്നത്. അദ്ദേഹത്തിനും, ഒപ്പം സംവിധായകൻ വിജീഷ് മണിക്കും, നിർമ്മാതാവ് സോഹൻ റോയിക്കും ഒരു മികച്ച 'ഗെയിം ' സ്‌ക്രീനിൽ ചെയ്യാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു," ബൂട്ടിയ പറഞ്ഞു.

   ഗിന്നസ് റിക്കോർഡ് അടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സംവിധായകൻ സോഹൻ റോയ് ആണ് സിനിമയുടെ നിർമ്മാതാവ്. വിജീഷ്  മണി സംവിധാനം ചെയ്യുന്ന 'മ്.മ്. മ്  ' എന്ന് പേരിട്ടിരിയ്ക്കുന്ന  ഈ ചിത്രം അന്താരാഷ്ട്ര പശ്ചാത്തലത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്. അയ്യപ്പനും കോശിയും എന്ന ഒരു ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന നാഞ്ചിയമ്മയാണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.   കൂടാതെ ഈ ചിത്രത്തിലെ ഗോത്രസാംസ്‌കാരിക  ശൈലിയിലുള്ള ഗാനങ്ങൾ എഴുതി പാടിയിട്ടുള്ളതും നാഞ്ചിയമ്മ തന്നെ ആണ്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകൻ. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡൻ മൊള്ളയും,  ഈ ചിത്രത്തിനു വേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.

   മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു . ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ  നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ജുൺ അഞ്ച്  പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.

   ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു.

   അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു.
   Published by:user_57
   First published:
   )}